കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം
”പരിശ്രമിച്ചാല്‍ നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ല. കഠിനാധ്വാനവും സത്യസന്ധതയും കൈമുതലാക്കി പടുത്തുയര്‍ത്തിയതാണ് എന്റെ ഈ സാമ്രാജ്യം”, ഇന്ത്യയിലെ ഏറ്റവും മികച്ച അഡ്വര്‍ട്ടൈസിങ് ഏജന്‍സിയായ സൈന്‍ വേള്‍ഡിന്റെ എം.ഡി. സുരേഷ്‌കുമാര്‍ പ്രഭാകരന്റെ വാക്കുകളാണിത്. തന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും മുറുകെപ്പിടിച്ച് അദ്ദേഹം കീഴടക്കിയത് ബിസിനസിന്റെ ഉയരങ്ങളാണ്. ബിസിനസ് പാരമ്പര്യമുള്ള കുടുംബമായിരുന്നു സുരേഷിന്റേത്. കരകൗശല കയറ്റുമതിയില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ പ്രഭ ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്‌സിന്റെ എം.ഡി കെ.പ്രഭാകരനാണ് അദ്ദേഹത്തിന്റെ അച്ഛന്‍. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ ബിസിനസിനോട് പാഷനായിരുന്നു സുരേഷിന്. കോമേഴ്‌സ് ബിരുദത്തിന് ശേഷം […]




