വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി ഒരു ചെറുപ്പക്കാരന്‍; മുഹമ്മദ് ഫാരിസിന്റെ ‘സ്‌കില്‍ സ്‌ക്വാഡ്’
മംഗലാപുരത്തെ പഠനകാലത്ത് മനസില്‍ കയറിക്കൂടിയ ഒരു ചെറിയ സ്വപ്‌നത്തില്‍ നിന്നും പലരുടെയും സ്വപ്‌നത്തിലേക്കുള്ള വഴികാട്ടിയാവുകയാണ് പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഫാരിസ് എന്ന ചെറുപ്പക്കാരന്‍. നാല് വര്‍ഷം മുന്‍പ് ആരംഭിച്ച സ്‌കില്‍ സ്‌ക്വാഡ് കണ്‍സല്‍ട്ടന്‍സിയുടെ യാത്ര ഫാരിസിന്റെ നിശ്ചയദാര്‍ഢ്യത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയാണ്. മംഗലാപുരത്ത് ലോജിസ്റ്റിക്‌സ് പഠനകാലത്താണ് ശരിയായ കോഴ്‌സും കോളേജും തിരഞ്ഞെടുക്കുന്നതില്‍ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാകാന്‍ ഫാരിസ് തീരുമാനിക്കുന്നത്. ഇതിന്റെ ബാക്കിപത്രമായിരുന്നു 2022ല്‍ ആരംഭിച്ച എജ്യുക്കേഷണല്‍ കണ്‍സല്‍ട്ടന്‍സിയായ ‘സ്‌കില്‍ സ്‌ക്വാഡ് ഇന്റര്‍നാഷണല്‍’. തുടക്കക്കാരനെന്ന നിലയില്‍ പറ്റിക്കപ്പെടുകയും […]




