‘കൂട്ടുകെട്ടി’ന്റെ വിജയം
സ്മാര്‍ട്ട് ഫോണുകളും ടാബുകളും നമ്മുടെ നിത്യ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഘടകമായി മാറിയിരിക്കുന്ന കാലഘട്ടമാണിത്. വാര്‍ത്തകള്‍, പുസ്തകങ്ങള്‍, പത്രങ്ങള്‍, ബാങ്കിംഗ്, ഓഫീസ് കാര്യങ്ങള്‍ ഇവയെല്ലാം വളരെ വേഗത്തില്‍ ഒരു വിരല്‍ത്തുമ്പിലൂടെ നമുക്ക് സാധ്യമായൊരു കാലഘട്ടമാണിത്. സ്മാര്‍ട്ട് ഫോണ്‍ ലാപ്‌ടോപ്പ്, ടാബ്ലെറ്റ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാധ്യത വര്‍ധിച്ചതോടു കൂടി അവയുമായി ബന്ധപ്പെട്ടിരിക്കുന്ന മെയിന്റനെന്‍സ്, സര്‍വീസ് തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴില്‍ സാധ്യതകളും രൂപപ്പെട്ടു. ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുടെ ടെക്‌നിക്കല്‍ മേഖലയില്‍ പരിചയസമ്പന്നരായ എന്‍ജിനിയേഴ്‌സിനെ പലപ്പോഴും കിട്ടിയെന്നുവരില്ല, […]




