മെനു കാര്‍ഡില്ലാതെ നജ്മുന്നീസ വിളമ്പുന്നത് കോഴിക്കോടിന്റെ രുചിപ്പെരുമ
ഭക്ഷണപ്രേമികള്‍ക്കിടയില്‍ പ്രശസ്തമായ നജ്മുന്നീസയുടെ കൈപ്പുണ്യം തേടി കോഴിക്കോട് രാമനാട്ടുകരയിലെത്തിയ ഞങ്ങള്‍ക്ക് സോഫീസ് ടേസ്റ്റ് കണ്ടുപിടിക്കുവാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കോഴിക്കോടിന്റെ മണ്ണിലും കോഴിക്കോട്ടുകാരുടെ ആത്മാവിലും അലിഞ്ഞുചേര്‍ന്ന കലവറയിലെ ദം പൊട്ടിക്കുന്ന ഗന്ധം ഞങ്ങള്‍ക്ക് വഴികാട്ടി. മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണെന്ന് മറ്റുള്ളവരെക്കാള്‍ മുന്‍പേ തിരിച്ചറിഞ്ഞ കോഴിക്കോട്ടുകാരന്റെ അഭിമാനമായ കോഴിക്കോടന്‍ ബിരിയാണി വിളമ്പിതന്നുകൊണ്ട് നജ്മുന്നീസ എന്ന സോഫീസ് ടേസ്റ്റിന്റെ അമരക്കാരി തന്റെ വിജയഗാഥയുടെ ദം പൊട്ടിക്കുന്നു… ബിരിയാണിയുടെ നാട്ടില്‍ രുചികൊണ്ട് ശ്രദ്ധിക്കപ്പെടുന്നതുതന്നെ ഒരു നേട്ടമാണല്ലോ? ഓരോ വീട്ടിലും പാകം ചെയ്യുന്ന ആഹാരത്തിന് […]





