പ്രകൃതിയുടെ സൗന്ദര്യത്താല്‍ സ്വയം അലങ്കരിക്കൂ… മണ്ണില്‍ നിന്നും മനസിലേക്ക് കാലത്തിന് ഇണങ്ങുന്ന ടെറാകോട്ട ആഭരണങ്ങളുമായി ആകൃതി
എന്തിലും ആധുനികത നിറക്കപ്പെടുമ്പോഴും പാരമ്പര്യതയുടെ മൂല്യങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് മലയാളികള്‍ക്കെന്നും പ്രിയം. അതിനായി തരപ്പെട്ടുകിട്ടുന്ന അവസരങ്ങളും വേണ്ട തരത്തില്‍ ഇന്നത്തെ സമൂഹം വിനിയോഗപ്പെടുത്തുന്നുമുണ്ട്. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അതിനായുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കരകൗശല നിര്‍മിതികളുടെ സ്വീകാര്യതയും വിപണന സാധ്യതയും വര്‍ദ്ധിച്ചു വരുന്നുണ്ട്. പരമ്പരാഗത കരകൗശല ആഭരണ നിര്‍മാണ കലയില്‍ സ്വന്തം കഴിവില്‍ പ്രാഗത്ഭ്യം തെളിയിക്കുകയാണ് തൃശൂര്‍ വെങ്ങിനിശേരി സ്വദേശിനിയായ കീര്‍ത്തന തന്റെ ടെറാക്കോട്ട ജുവല്‍ നിര്‍മാണ സംരംഭമായ ‘ആകൃതി’യിലൂടെ. ഇത്തരത്തില്‍ ഒരു സംരംഭം എന്ന തരത്തിലേക്ക് ആകൃതി […]





