സ്റ്റോക്ക് മാര്‍ക്കറ്റില്‍ നേട്ടം കൊയ്യാന്‍ പരിശീലനം ഒരുക്കി സ്റ്റോക്ക് മാര്‍ക്കറ്റ് കേരള
സമൂഹത്തിലെ ഇടത്തരം കുടുംബങ്ങള്‍ മുതല്‍ മുകളിലോട്ട് ഉള്ളവരില്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് ഗ്രാഹ്യം ഇല്ലാത്തവര്‍ കുറവ് ആയിരിക്കും. പക്ഷേ, കണക്കുകൂട്ടലിന്റെയും ഭാഗ്യപരീക്ഷണത്തിന്റെയും ഈ ട്രപ്പീസ് അഭ്യാസത്തെ ജാഗ്രതയോടെയാണ് ഇന്നും നമ്മില്‍ പലരും നോക്കി കാണുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ പരീക്ഷണത്തിന് തയ്യാറാകുന്നവരെ നിരുത്സാഹപ്പെടുത്താനായിരിക്കും കുടുംബവും പ്രിയപ്പെട്ടവരും ശ്രമിക്കുക. കൃത്യമായ അറിവിന്റെ അഭാവത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ ഈ മേഖലയെ കുറിച്ച് വളരെ മോശമായ പ്രതികരണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിനോടുള്ള ഈ ‘തൊട്ടാല്‍ […]



