‘കൊല്ലത്തെ ആദ്യത്തെ ന്യൂബോണ്‍ ലേഡി ഫോട്ടോഗ്രാഫര്‍’; കുട്ടി ചിത്രങ്ങളില്‍ കഥകള്‍ നെയ്ത് ആര്‍ച്ച രാജഗിരി
എത്ര വിഷമിച്ചിരിയ്ക്കുന്നവരെയും സന്തോഷത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിക്കാന്‍ കഴിവുള്ളവരാണ് കുട്ടികള്‍. അവരുടെ ചിരിയും കളിയും കുറുമ്പും കണ്ടുകൊണ്ടിരിക്കാന്‍ തന്നെ എന്ത് രസമാണല്ലേ? ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആകട്ടെ ഇവയ്ക്ക് പ്രത്യേകത അല്പം കൂടുതലുമാണ്. തങ്ങളുടെ പൊന്നോമനകളുടെ വളര്‍ച്ച അങ്ങേയറ്റം അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന അച്ഛനമ്മമാര്‍ എന്നും അതിനെ ജീവിതത്തിന്റെ ഭാഗമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. തല്‍ഫലമായി ഇന്ന് പൊതുവായി വളര്‍ന്ന് വികസിക്കുന്ന മേഖലയായി ന്യൂബോണ്‍ ഫോട്ടോഷൂട്ട് മാറിക്കഴിഞ്ഞു. ഫോട്ടോഗ്രാഫിയുടെ ഒരു ശാഖയായി ന്യൂബോണ്‍ ഫോട്ടോഷൂട്ടിനെ വിലയിരുത്തുന്നുണ്ടെങ്കിലും […]













