ഇവര്‍ ഒന്നിച്ച് നടന്നു കയറുന്നത് വിജയപടവുകള്‍
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് അതിവേഗം മുന്നേറുന്ന ദമ്പതികള്‍ ഇന്റര്‍നെറ്റ് ഇന്നത്തെ സംരംഭകന് വിപുലമായ വിപണനസാധ്യതകളാണ് തുറന്നുതരുന്നത്. അവയെ മനസ്സിലാക്കി ഡിജിറ്റല്‍ ലോകത്തിലൂടെ വ്യാപിക്കുന്ന സംരംഭങ്ങള്‍ ഇമ്മചിമ്മുന്ന വേഗത്തില്‍ വളര്‍ന്നു പന്തലിക്കുന്നു. ലോകം മുഴുവനുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനാകാതെ മുളയിലെ കരിഞ്ഞുപോയ ആശയങ്ങളും ധാരാളം. ഇവിടെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രസക്തമാകുന്നത്. ഉത്പന്നവും ഉപഭോക്താവും തമ്മിലുള്ള ദൂരം വിരല്‍ത്തുമ്പില്‍ നിന്നും വിരല്‍തുമ്പിലേക്ക് കുറച്ച് ആഗോള മാര്‍ക്കറ്റിന്റെ ഭാഗമാകുവാന്‍ സംരംഭങ്ങളെ ഈ നവീന വിപണനരീതി സജ്ജരാക്കുന്നു. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ വ്യാപരിക്കുന്ന വിപണനമേഖലകളില്‍ പ്രാദേശിക […]













