തമിഴകത്തു നിന്ന് കേരവിപ്ലവത്തിന് തിരി കൊളുത്തുന്ന ബോസ് മെഷീനറി
കൃഷിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. നമ്മുടെ രാജ്യത്തിന്റെ അടിത്തറ പണിതുറപ്പിച്ചിരിക്കുന്നത് കര്‍ഷകന്റെ മണ്ണുപുരണ്ട കൈകള്‍ കൊണ്ടാണ്. പക്ഷേ ഇന്ത്യയില്‍ വ്യവസായമേഖല യന്ത്രവല്‍ക്കരണവും കടന്ന് കൃത്രിമ ബുദ്ധിയിലെത്തി നില്‍ക്കുമ്പോള്‍, കാര്‍ഷികമേഖല ഇപ്പോഴും മനുഷ്യാധ്വാനത്തെ തന്നെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കൃഷിയിലെ കഠിനാധ്വാനവും മറ്റു മേഖലകളിലെപ്പോലെ യന്ത്രങ്ങള്‍ക്ക് കൈമാറുക എന്ന സ്വപ്‌നത്തിനു പുറകെയാണ് ബോസ് മെഷീനറി വര്‍ക്‌സ് സ്ഥാപകനായ ഷണ്മുഖന്‍. സേലത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലൂടെ ജനറല്‍ മാനേജര്‍ പദവി വരെയെത്തിയതിനു ശേഷമാണ് ഷണ്മുഖന്‍ സ്വന്തമായൊരു […]













