Entreprenuership Success Story

പാഷനില്‍ പിറന്ന മധുരവിജയം; Mix Up Cakes And Events എന്ന ബ്രാന്‍ഡിന്റെ മനോഹര യാത്ര

കുട്ടിക്കാലം മുതലുള്ള ചെറിയൊരു സ്വപ്‌നം, ഇന്ന് യു.എ.ഇ കേന്ദ്രീകരിച്ച് വളര്‍ന്നൊരു വിജയകരമായ ബ്രാന്‍ഡായി മാറുമ്പോള്‍, അതിന് പിന്നില്‍ അസാധാരണമായ ആത്മവിശ്വാസവും അടങ്ങാത്ത പാഷനും തന്നെയാണ് ശക്തി. ആ യാത്രയുടെ പേരാണ് Mix Up Cakes And Events. ഈ ബ്രാന്‍ഡിന്റെ നെടുംതൂണായി നില്‍ക്കുന്ന ശക്തയായ സംരംഭകയാണ് തമന്ന. ബികോം ബിരുദധാരിയായ തമന്നയ്ക്ക് കേക്ക് ബേക്കിങ്ങിനോടുള്ള ഇഷ്ടം അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങിയതാണ്. അതോടൊപ്പം ക്രാഫ്റ്റ്, ഗിഫ്റ്റ് ഹാംപര്‍ മേഖലകളിലും കുട്ടിക്കാലം മുതല്‍ തമന്നയ്ക്ക് അതിയായ താത്പര്യമുണ്ടായിരുന്നു. വളകള്‍, […]

Entreprenuership Success Story

രാജകീയ രുചിയില്‍ വിശ്വാസത്തിന്റെ കയ്യൊപ്പ്; The Yellow Chilli & Chaat ka Nasha

സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന നിരവധി സംരംഭക കഥകളില്‍, തിരുവനന്തപുരത്ത് നിന്ന് ഉയര്‍ന്നുവന്ന തിളക്കമുള്ള പേരാണ് ഉണ്ണികൃഷ്ണന്‍. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മനസില്‍ വളര്‍ന്നൊരു സ്വപ്‌നമാണ് ഇന്ന് The Yellow Chilli Trivandrum എന്ന പ്രീമിയം നോര്‍ത്തിന്ത്യന്‍ റെസ്‌റ്റോറന്റായും Chaat ka Nasha എന്ന സ്ട്രീറ്റ് ഫുഡ് ബ്രാന്‍ഡായും മാറിയത്. ദുബായ്-ല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്ത ശേഷം, 2019ല്‍ ഇന്ത്യയിലെ പ്രശസ്ത ഷെഫായ സഞ്ജീവ് കപൂറിന്റെ The Yellow Chilli യുടെ ഫ്രാഞ്ചൈസി തിരുവനന്തപുരത്ത് ആരംഭിച്ച ഉണ്ണികൃഷ്ണന്‍, […]

Entreprenuership Success Story

ഇത് ഇന്റീരിയര്‍ മേഖലയിലെ രാജാവ് ; ‘കിംഗ് വുഡ്’

ഇന്ന് കേരളത്തിലെ ശക്തമായൊരു ഇന്റീരിയര്‍ ഡിസൈന്‍ ബ്രാന്റാണ് Kingwood Interiors… ആകര്‍ഷകമായ പാക്കേജുകളില്‍, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സേവനം… വീടിന്റെ അകത്തളങ്ങളെ മനോഹരവും രാജകീയവുമാക്കി മാറ്റുന്നത് എപ്പോഴും ഇന്റീരിയറുകളാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ഗുണമേന്മയും ഭംഗിയും രാജകീയ പ്രൗഢിയോടും കൂടിയ ഇന്റീരിയറുകള്‍ സാധ്യമല്ലാത്തതായി മാറാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി സാധാരാണക്കാരന്റെ ‘മനോഹരമായ ഭവനം’ എന്ന സ്വപ്‌നത്തെ സാക്ഷാത്കരിക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് ‘കിംഗ് വുഡ് ‘ എന്ന സ്ഥാപനം. കലാകാരന്‍ കൂടിയായ ഫൈസല്‍ ഉമര്‍ […]

Entreprenuership Success Story

‘പ്ലാനാണ് മാസ്റ്റര്‍പീസ്’ ; കഠിനാധ്വാനം കൊണ്ട് നവാസ് കെട്ടിപ്പടുത്ത ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്‌സ്

സ്വന്തം പാഷനേയും കഠിനാധ്വാനത്തെയും മാത്രം വിശ്വസിച്ച്, വിജയത്തിന്റെ പടവുകള്‍ കെട്ടിപ്പടുത്ത ഒരു സംരംഭകനുണ്ട്… കണ്ണൂര്‍ സ്വദേശിയായ നവാസ് റഹ്മാന്‍. ചെറുപ്പത്തില്‍ തന്നെ നിര്‍മാണ കലയോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ അദ്ദേഹം, 2009ലാണ് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കുള്ള തന്റെ ആദ്യചുവടുകള്‍ വയ്ക്കുന്നത്. ഇന്ന്, 16 വര്‍ഷം നീണ്ട അനുഭവസമ്പത്തുമായി, ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിലൂടെ തന്റേതായ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുത്തിരിക്കുകയാണ് അദ്ദേഹം. സ്‌കൂള്‍ കാലം മുതല്‍ക്കേ പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ നവാസ് ചെയ്തുവന്നിരുന്നു. നിര്‍മാണമേഖലയോട് തോന്നിയ താത്പര്യവും പാഷനുമായിരുന്നു […]

Entreprenuership Success Story

Aashme Designs; പാഷനില്‍ നിന്നു പിറന്ന, ഗുണനിലവാരത്താല്‍ ഉയര്‍ന്ന ഒരു ഫാഷന്‍ ബ്രാന്‍ഡ്

ട്രെന്‍ഡുകള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ലോകത്ത്, സ്വന്തം സ്വപ്‌നങ്ങളെ കൈവിട്ടുകളയാതെ മുന്നേറുന്നവരാണ് വിജയകഥകള്‍ രചിക്കുന്നത്. അത്തരമൊരു സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ സംരംഭകയാണ് തിരുവനന്തപുരം സ്വദേശി ആശ ലൂയി പോള്‍. ഒരു മോന്‍ടിസോറി ടീച്ചറായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ആശ, തന്റെ പാഷനെ പിന്തുടര്‍ന്നാണ് Aashme Designs എന്ന ക്ലോത്തിങ് ബ്രാന്‍ഡിന് രൂപം നല്‍കിയത്. സുഹൃത്തുക്കളും പരിചയക്കാരും ആശയുടെ ഡ്രസ്സിങ് സ്‌റ്റൈലിന് നല്‍കിയ പ്രശംസകള്‍ ഒരു ഡിസൈനറാകണമെന്ന അവരുടെ ആഗ്രഹത്തെ ഉണര്‍ത്തി. തന്റെ സ്‌റ്റൈലിങ് സെന്‍സും ഐഡിയകളും […]

Entreprenuership Success Story

പാഷനെ തൊഴില്‍മാര്‍ഗമാക്കി വളര്‍ന്ന Ajmals Graphy; സാധാരണക്കാരുടെ ഹൃദയത്തില്‍ ഇടം നേടിയ ഒരു കരുത്തിന്റെ കഥ

സാധാരണക്കാരുടെ ഫോട്ടോഗ്രഫി ബ്രാന്‍ഡ് Photography for all;; ഇതാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശി അജ്മല്‍ തന്റെ ക്യാമറയിലൂടെ എഴുതിയ ആദ്യ വാഗ്ദാനം. പണത്തിന്റെ തൂക്കം നോക്കാതെ സാധാരണക്കാര്‍ക്കും ഫോട്ടോഷൂട്ട് ചെയ്ത് നല്‍കണമെന്ന ചിന്തയാണ് അജ്മലിനെ ഫോട്ടോഗ്രഫിയുടെ വഴിയിലേക്ക് സത്യസന്ധമായി നയിച്ചത്. ഫോട്ടോഗ്രഫിയോടുള്ള പാഷനെയും മനുഷ്യരോടുള്ള പരിഗണനയെയും ഒരുമിച്ച് ചേര്‍ത്ത്, ആര്‍ക്കും ബജറ്റ് ചിന്തിക്കാതെ സമീപിക്കാവുന്ന ഒരു സൗഹൃദ ഫോട്ടോഗ്രഫി സേവനം ഒരുക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് Ajmals Graphy രൂപം കൊണ്ടത്. സ്‌കൂള്‍ ജീവിതം മുതല്‍ ഫോട്ടോഗ്രഫിയോട് […]

Entreprenuership Success Story

സ്വപ്‌നങ്ങളിലേക്ക് പറന്നുയരാം; ലക്ഷ്യബോധമുള്ള കരിയറിന് വഴികാട്ടിയാകുന്ന CoHome Career

ഭാവി ജീവിതത്തില്‍ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ശരിയായ കരിയര്‍ തിരഞ്ഞെടുക്കുക എന്നത്. വിവരങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് CoHome Coaching and Training LLP യുടെ ഭാഗമായ CoHome Career. ‘Discover… Decide… Design Your Future’ എന്ന ആപ്തവാക്യം പോലെ ഓരോ വ്യക്തിയുടേയും ഭാവിയിലേക്കുള്ള വഴികാട്ടിയാവുകയാണ് ഈ സംരംഭം ഇന്ന്. 13 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ സേവനങ്ങള്‍ […]

Entreprenuership Success Story

പെരിന്തല്‍മണ്ണയുടെ ദാഹമകറ്റി,ഹൃദയം കീഴടക്കി Erica Hotel International

പെരിന്തല്‍മണ്ണയുടെ ഹൃദയഭാഗത്ത് മനുഷ്യസ്‌നേഹത്താല്‍ ജനങ്ങളുടെ ഹൃദയം സ്പര്‍ശിച്ച സ്ഥാപനമാണ് Erica Hotel International. മലപ്പുറം ജില്ലയിലെ മികച്ച ഹോട്ടല്‍ സേവനങ്ങളിലൂടെ പേരെടുത്ത ഈ സ്ഥാപനം, ജനപിന്തുണ നേടുന്ന സാമൂഹിക പദ്ധതികളുമായി ഇന്ന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. ബിസിനസിനൊപ്പം മനുഷ്യസ്‌നേഹവും പങ്കുവയ്ക്കാമെന്ന സന്ദേശമാണ് Erica Hotel ചെയര്‍മാന്‍ ഷുഹൂദ് അരിപ്ര തന്റെ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ പൊതുവായി കുടിവെള്ള സൗകര്യമില്ലെന്ന തിരിച്ചറിവും സ്വന്തം നാട്ടില്‍ തന്നെ കൊണ്ട് പറ്റുന്ന രീതിയിലുള്ള സമൂഹസേവനം കൂടി ഉള്‍പ്പെട്ടതായിരിക്കണം തന്റെ ബിസിനസ്സ് […]

Entreprenuership Success Story

ഗ്രാസിന്റെ പച്ചപ്പില്‍ വിജയം തീര്‍ത്തൊരു സംരംഭം – Nila Garden

ഗ്രാസിന്റെ പച്ചപ്പില്‍ പുതിയൊരു ലോകം തീര്‍ത്ത സംരംഭമാണ് Nila Garden. മുകേഷ് മോഹന്‍ എന്ന യുവ സംരംഭകന്റെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് ഈ വിജയകഥയുടെ അടിത്തറ. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയൊരു സ്വപ്‌നമായി തുടങ്ങിയ Nila Garden ഇന്ന് കേരളത്തിലെ തന്നെ ‘നമ്പര്‍ വണ്‍ ഗ്രാസ് ഹോള്‍സെയില്‍ നഴ്‌സറി’യായി വളര്‍ന്നിരിക്കുന്നു. തൃശൂര്‍–പാലക്കാട് അതിര്‍ത്തിയിലെ വാണിയംപാറയിലാണ് Nila Gardenന്റെ വിപുലമായ പ്രൊഡക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം 35 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന സ്ഥലത്താണ് ഗ്രാസുകളുടെ ഉത്പാദനം നടത്തുന്നത്. പേള്‍ ഗ്രാസും […]

Entreprenuership Success Story

ലക്ഷ്മി ജി കുമാര്‍; പാഷനെയും പ്രൊഫഷനെയും ചേര്‍ത്ത് ലോകം കീഴടക്കിയ വനിത

അക്ഷരങ്ങളിലും വരകളിലും മാത്രമല്ല, മനുഷ്യഹൃദയങ്ങളിലുമാണ് ലക്ഷ്മി ജി കുമാറിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നത്. കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് തനതായ മുദ്ര പതിപ്പിച്ച ലക്ഷ്മി, ഇപ്പോള്‍ ട്രെയിനിങ് രംഗത്തും ചരിത്രം രചിച്ചിരിക്കുകയാണ്. JCI ഇന്ത്യ സോണ്‍ 22ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ലക്ഷ്യ മെഗാ ട്രെയിനിങ് മാരത്തണ്‍’ മുഖേന, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ ട്രെയിനിങ് സംഘടിപ്പിച്ചുകൊണ്ട്, ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ലക്ഷ്മി ജി കുമാറിന് സാധിച്ചു. സോണ്‍ ഡയറക്ടര്‍ ട്രെയിനിങ് എന്ന നിലയില്‍ ലക്ഷ്മി ഈ മഹത്തായ പരിപാടിയെ […]