ഡിസൈനിങ്ങിന്റെ വേറിട്ട മുഖം, ഫാബ്രിക് പെയിന്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ‘Joanna Fashions’
ഡിസൈനിങ് എന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസിലേയ്ക്ക് ആദ്യമെത്തുന്നത് എബ്രോയിഡറിയും പ്രിന്റിങ്ങുമെല്ലാമായിരിക്കും. എന്നാല്‍ അതിനപ്പുറത്ത് ഡിസൈനിങ്ങില്‍ ഫാബ്രിക് പെയിന്റിങ്ങിന്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് മുംബൈ മലയാളികളായ ജിന്‍സി വര്‍ഗീസും ബിനു എഡിസണും. ഇരുവര്‍ക്കും പെയിന്റിങ്ങിനോടുണ്ടായിരുന്ന താത്പര്യം പതിയെ പ്രൊഫഷനായി മാറുകയായിരുന്നു. അധ്യാപികയായിരുന്ന ജിന്‍സിയ്ക്ക് ചെറുപ്പം മുതല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനോടും പെയിന്റിങ്ങിനോടുമെല്ലാം പ്രത്യേക താത്പര്യമായിരുന്നു. ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പലകാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. ബിനുവിന് തന്റെ അമ്മയില്‍ നിന്നാണ് ഫാബ്രിക് പെയിന്റിങ്ങിനോടുള്ള താത്പര്യം പകര്‍ന്നുകിട്ടിയത്. അങ്ങനെയിരിക്കെ സുഹൃത്തുക്കളായ ഇരുവരും […]













