Entreprenuership Success Story

ലക്ഷ്യബോധത്തോടെ ജീവിതവിജയം നേടുന്ന യുവസംരംഭകന്‍

ജീവിതവിജയം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അത് നേടിയെടുക്കുന്നവര്‍ വളരെ ചുരുക്കവുമാണ്. കഠിനമായി പരിശ്രമിച്ചാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്നാണല്ലോ. എന്നാല്‍ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകണമെന്ന് മാത്രം. അത്തരത്തില്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടി ലക്ഷ്യം നേടിയെടുത്ത ഒരു സംരംഭകനാണ് തിരുവനന്തപുരം സ്വദേശിയായ ശ്രിലില്‍. കേവലം ഒരു ആഗ്രഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയല്ല ശ്രിലില്‍. ഒരു മികച്ച പരിശീലകനും ഐടി മേഖലയില്‍ പ്രാവീണ്യവുമുള്ള ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെല്ലാം ലോകോത്തര നിലവാരമുള്ളതാണ്. മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്, ബിസിനസ് മെന്റര്‍, ബിസിനസ് ടീം കോച്ച്, ബിസിനസ് സ്റ്റോറി […]

Entreprenuership Success Story

ലക്ഷ്യബോധത്തോടെ വിപണി കീഴടക്കിയ സംരംഭക

ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമാണ് കര്‍പ്പൂരം. ക്ഷേത്രങ്ങളിലും വീടുകളിലും ആചാര ആനുഷ്ഠാനങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി കര്‍പ്പൂരം ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ബിസിനസ് ആരംഭിക്കുന്നതിനേക്കുറിച്ച് ചിന്തിച്ചപ്പോള്‍ കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിനിയായ പ്രീതിയുടെ മനസിലേക്ക് ആദ്യമെത്തിയത് കര്‍പ്പൂരം നിര്‍മാണ യൂണിറ്റ് തന്നെയായിരുന്നു. സാമ്പത്തികമായി മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുക എന്നതായിരുന്നു പ്രീതിയുടെ എക്കാലത്തെയും ആഗ്രഹം. ആ ചിന്തയാണ് ഒരു ബിസിനസിലേക്ക് പ്രീതിയെ കൈപിടിച്ചുയര്‍ത്തിയത്. ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട അന്തരീക്ഷത്തില്‍ ജീവിച്ചതുകൊണ്ടുതന്നെ കര്‍പ്പൂരം നിര്‍മാണത്തിലേക്ക് എത്താന്‍ പ്രീതിക്ക് അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല. അധികം […]

Entreprenuership Success Story

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറില്‍ നിന്ന് ഹെയര്‍ ഓയില്‍ ബിസിനസിലേക്ക്… കാച്ചിയെണ്ണയുടെ നറുമണവുമായി ദി ഗ്രീന്‍ ട്രൈബ്

സ്ത്രീ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നത് അവളുടെ മുടിയിഴകളിലാണെന്നത് കാലങ്ങള്‍ക്കു മുമ്പേ തന്നെയുള്ള ചിന്തയാണ്. അരക്കെട്ടോളം മുടിയുള്ള പെണ്ണിനെ ആരും നോക്കും എന്ന് പറയാറുണ്ട്. എപ്പോഴും മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം കാച്ചിയെണ്ണയിലൂടെയാണ് എല്ലാവരും നിര്‍ദേശിക്കുന്നത്. സാധാരണ വിപണിയില്‍ ലഭ്യമാകുന്ന കാച്ചിയെണ്ണകള്‍ ഏതെങ്കിലുമൊക്കെ ആളുകള്‍ പറഞ്ഞുകേട്ട കൂട്ടുകളോ സാധനങ്ങളോ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ സ്വയം ഉപയോഗിച്ച് തെളിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ഗുണമേന്മയില്‍ തന്നെ ഹെയര്‍ ഓയില്‍ ലഭിച്ചാല്‍ അതല്ലേ നല്ലത് ? കെമിക്കലുകള്‍ ഉപയോഗിക്കാതെയുള്ള സംരക്ഷണം അല്ലേ നമ്മുടെ മുടികള്‍ക്ക് […]

Entreprenuership Success Story

ഓറഞ്ച് പൊടിയില്‍ നിന്ന് ആരംഭിച്ച ഹെര്‍ബല്‍ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ നിര്‍മാണം, വിപണി കീഴടക്കി ടിയാരാ നാച്ചുറല്‍സ്

ദിവസവും സമയവും എണ്ണി തിട്ടപ്പെടുത്തി, വീടിനെയും വീട്ടുകാരെയും കാണാന്‍ പ്രവാസികള്‍ നാട്ടില്‍ എത്തിയപ്പോഴാണ് കോവിഡ് അതിന്റെ സംഹാരഭാവം പുറത്തെടുത്ത് തകര്‍ത്താടിയത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം കരിനിഴല്‍ വീണ സമയമായിരുന്നു അതെങ്കിലും ചിലര്‍ക്കെങ്കിലും കൊറോണ ഒരു അനുഗ്രഹമായി തീര്‍ന്നിട്ടുമുണ്ട്. സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിലേക്ക് പലരും കണ്ണുതുറന്നത് അപ്പോഴാണ്. ഒമാനില്‍ ഒപ്‌റ്റോ മെട്രിസ്റ്റ് ആയിരുന്ന ശ്രീലതയ്ക്ക് കോവിഡ് നല്‍കിയ സമ്മാനമാണ് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന കമ്പനിയായ ടിയാര നാച്ചുറല്‍സ്. കൊറോണക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ വെറുതെ ഇരിക്കാതെ ‘ക്രിയേറ്റീവാ’യി വീട്ടില്‍ തന്നെ […]

Entreprenuership Success Story

ജനഹൃദയങ്ങളില്‍ ഇടം നേടിയ പരിശുദ്ധി; മംഗലം വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരില്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന എണ്ണകളുടെ പരിശുദ്ധി എത്രമാത്രം നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും ? അവയില്‍ മായം കലരാത്തവ എതാണെന്ന് തിരിച്ചറിയുക വളരെ ശ്രമകരമാണ് അല്ലേ? എങ്കില്‍ നൂറ് ശതമാനം വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന പരിശുദ്ധവും പ്രകൃതിദത്തവുമായ വെളിച്ചെണ്ണ ബ്രാന്റ് ആണ് തിരുവന്തപുരം ആറ്റിങ്ങലില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീകൃഷ്ണ ഓയില്‍ മില്‍ വിപണിയിലെത്തിക്കുന്ന മംഗലം വെളിച്ചെണ്ണ. 78 വര്‍ഷത്തെ പാരമ്പര്യമുണ്ട് ഐഎസ്ഒ സര്‍ട്ടിഫൈഡ് സ്ഥാപനമായ ശ്രീകൃഷ്ണ ഓയില്‍ മില്ലിന്. ആറ്റിങ്ങള്‍ സ്വദേശിയായ റിജുവിന്റെ ഉടമസ്ഥതയിലുള്ള […]

Entreprenuership Success Story

പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കി മാറ്റിയ സംരംഭകന്‍ 

പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കി മാറ്റിയ സംരംഭകനാണ് കന്യാകുമാരി സ്വദേശിയായ പ്രദീഷ് നായര്‍. ഇന്ന് വിജയിച്ച് നില്‍ക്കുന്ന Loopers Ventures Private Limited, Loopers Mini Nidhi Limited എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് ഇദ്ദേഹം. പ്രദീഷ് നായര്‍ എങ്ങനെയാണ് ബിസിനസിലേക്ക് എത്തിയതെന്നും വിജയിച്ചതെന്നും നമുക്ക് കാണാം. നിരവധി പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് Loopers Ventures Private Limited, Loopers Mini Nidhi Limited എന്നീ രണ്ട് സ്ഥാപനങ്ങള്‍ താങ്കള്‍ പടുത്തുയര്‍ത്തിയത്. എങ്ങനെയാണ് ബിസിനസ് എന്ന മേഖലയിലേക്ക് എത്തുന്നത്. വിജയത്തിലേക്ക് എത്താന്‍ […]

Entreprenuership Success Story

വീട് വീടാകാന്‍ ബ്രില്യന്റ് ആര്‍ക്കിടെക്ട് ആന്‍ഡ് ഇന്റീരിയേഴ്‌സ്

“As an architect, you design for the present with an awareness of the past for a future which is essentially unknown.” – NORMAN FOSTER താമസിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു വീട് എങ്ങനെ വേണമെങ്കിലും നിര്‍മിക്കാം. ഡിസൈന്‍, സാമ്പത്തികം, ഉത്പന്നങ്ങള്‍ എന്നിവ ഒരു ഭവന നിര്‍മിതിയുടെ അടിസ്ഥാന ഘടകങ്ങളായി നിലനില്‍ക്കുമ്പോള്‍ തന്നെ സ്വപ്‌നഭവനം സ്വപ്‌നത്തെയും വെല്ലുന്ന ചാരുതയില്‍ ലഭിക്കണമെങ്കില്‍ ആദ്യം വേണ്ടത് നിര്‍മാണ മേഖലയെ കുറിച്ച് പൂര്‍ണബോധ്യമുള്ള കണ്‍സ്ട്രക്ടറാണ്. കഴിഞ്ഞ […]

Entreprenuership Success Story

ഡ്രീം ക്രാഫ്റ്ററിലൂടെ ഓര്‍മകള്‍ക്ക് പകിട്ടേകി അര്‍ഷ

അലങ്കാര വസ്തുക്കളോട് പ്രത്യേക താത്പര്യമാണ് എല്ലാവര്‍ക്കും. കണ്ണിന് കുളിര്‍മയേകുന്നതും ആളുകളെ ആകര്‍ഷിക്കുന്നതുമായ വസ്തുക്കള്‍ സ്വീകരണ മുറികളിലും കിടപ്പുമുറികളിലുമായി അലങ്കരിച്ച് മോടി കൂട്ടുന്നതില്‍ ശ്രദ്ധിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ അവ നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളെ എക്കാലവും ഓര്‍മ്മപ്പെടുത്തുന്നവ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരത്തില്‍ സന്തോഷ മുഹൂര്‍ത്തങ്ങളെ പുതുമയുള്ള ഓര്‍മകളാക്കി മാറ്റുകയാണ് ഡ്രീം ക്രാഫ്റ്ററായ അര്‍ഷ. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ അര്‍ഷക്ക് ചെറുപ്പം മുതല്‍ ആര്‍ട്ട് വര്‍ക്കുകളോട് പ്രത്യേക താത്പര്യമായിരുന്നു. ബി.ഫാം വിദ്യാര്‍ത്ഥിനിയായ അര്‍ഷ കോവിഡ് കാലത്ത് ഒരു വിനോദം […]

Entreprenuership Success Story

തെക്കന്‍ കേരളത്തിലെ നിര്‍മാണ സാമഗ്രികളുടെ മികച്ച ഡീലര്‍; ബ്രദേഴ്‌സ് സ്റ്റീല്‍സ് ആന്‍ഡ് ട്യൂബ്‌സ്

എക്‌സ്പീരിയന്‍സ്, ക്വാളിറ്റി ഐറ്റംസ് ഇവയ്ക്ക് രണ്ടിനും ആധുനിക ബിസിനസില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതു മേഖല എടുത്താലും ഇവ രണ്ടും ഒന്നിച്ച് ചേര്‍ന്ന് വരുന്ന കമ്പനികള്‍ കുറവാണ്. എന്നാല്‍ കഴിഞ്ഞ 34 വര്‍ഷക്കാലമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രദേഴ്‌സ് സ്റ്റീല്‍സ് ആന്‍ഡ് ട്യൂബ്‌സ് എക്‌സ്പീരിയന്‍സിന്റെ കാര്യത്തിലും അവര്‍ നല്‍കുന്ന നിര്‍മാണ സാമഗ്രികളുടെ കാര്യത്തിലും എന്നും മുന്‍പന്തിയിലാണ്. 1986ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ബിസിനസ് സംരംഭം ഇന്ന് ആറ് ബ്രാഞ്ചുകളായാണ് പ്രവര്‍ത്തിക്കുന്നത്. പിതാവ് കൃഷ്ണന്‍കുട്ടി തന്റെ സംരംഭം ആരംഭിച്ചപ്പോള്‍ അതിന്റെ […]

Success Story

ഇനി വിശ്വസിച്ച് ഉപയോഗിച്ച് തുടങ്ങാം, മായം കലരാത്ത രുചിക്കൂട്ടുകള്‍

മാര്‍ക്കറ്റുകളില്‍ ഇന്ന് ലഭ്യമല്ലാത്തതായി ഒന്നുമില്ല. എന്നാല്‍ അവയെല്ലാം ഗുണനിലവാരം ഉറപ്പുവരുത്തുന്നവയാണോ എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. ഉല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാതെ പലപ്പോഴും ബ്രാന്റിന്റെ മികവ് നോക്കി മാത്രമാണ് നാം സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഭാവിയിലേക്ക് അവ വരുത്തിവയ്ക്കാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങളേക്കുറിച്ച് പലരും ചിന്തിക്കാറേയില്ല. എന്നാല്‍ ചിലരാകട്ടെ ക്വാളിറ്റിയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞ് നടക്കാറുണ്ടെങ്കിലും പലപ്പോഴും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇനി തിരച്ചിലുകള്‍ അവസാനിപ്പിക്കാം. ഗുണനിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കൂട്ടം അവശ്യവസ്തുക്കളുമായി എത്തിയിരിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഖദീജ കല്ലുങ്ങല്‍. ബിസിനസ് […]