Entreprenuership Success Story

നഖസംരക്ഷണത്തില്‍ വിജയഗാഥ രചിച്ച് D Artistry Nail Art Studio

അനന്തപത്മനാഭന്റെ മണ്ണായ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന D Artistry Nail Art Studio എന്ന സ്ഥാപനത്തിന്റെ നാള്‍ വഴികളെക്കുറിച്ച് സ്ഥാപകയായ താര ദേവി സക്‌സസ് കേരളയോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു… എന്തുകൊണ്ടാണ് നഖസംരക്ഷണം മേഖലയിലേക്ക് ചുവടു വയ്ക്കാനുള്ള കാരണം? എത്ര വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്? സമൂഹത്തിന് വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് വില നല്‍കുന്ന മനുഷ്യന്‍ നഖത്തിന് പ്രാധാന്യം നല്‍കാറില്ല. പ്രത്യേകിച്ചും കേരളത്തിലുള്ളവര്‍. അതിനു […]

Entreprenuership Special Story

കസ്റ്റമേഴ്‌സിന്റെ സന്തോഷം എന്നെ ത്രില്ലടിപ്പിക്കുന്നു: ഹണി സച്ചിന്‍

കുട്ടിക്കാലം മുതല്‍ ഇല്ലുസ്‌ട്രേറ്റ്‌സിനോടും സ്‌കെച്ചിനോടുള്ള അഭിനിവേശവും ഡിസൈനിംഗിനോടുള്ള പാഷനാണ് ഹണി സച്ചിന്‍ എന്ന വനിത സംരംഭകയെ ക്രിസ് റിച്ചാര്‍ഡ് ക്രീയേഷന്‍സിലേക്ക് എത്തിച്ചത്. കഴിഞ്ഞ 12 വര്‍ഷങ്ങളായി കസ്റ്റമേഴ്‌സിന് ഏറ്റവും പ്രിയമുള്ള ഇടമാണ് ഇവിടം. തൃശൂര്‍ നെല്ലിക്കുന്നിലാണ് സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്നത്. മാറി വരുന്ന ട്രെന്‍ഡുകളുടെ പിറകെ പായുന്ന യുവത്വത്തിന്റെ അഭിരുചിക്കനുസരിച്ച് ഓരോന്നും ഡിസൈന്‍ ചെയ്ത് നല്‍കുന്നു. ബ്രൈഡല്‍ ബേസ്ഡ് ബോട്ടിക്കാണ് ക്രിസ് റിച്ചാര്‍ഡ് ക്രിയേഷന്‍സ്. തീം ബേസ്ഡ് ആയിട്ടും വര്‍ക്കുകള്‍ ചെയ്ത് കൊടുക്കാറുണ്ടെന്നും ഹണി കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ് […]

Special Story Success Story

പ്രതിസന്ധിയിലും തളര്‍ന്നു പോകാത്ത പെണ്‍കരുത്ത് കൃഷ്ണവേണി (വേണി മഹേഷ്)

”എല്ലാ നേട്ടങ്ങളുടെയും ആരംഭം ആഗ്രഹമാണ്” – നെപ്പോളിയന്‍ ഹില്‍ നമ്മുടെയൊക്കെ ആഗ്രഹങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യമായി തോന്നിയെന്നു വരില്ല. എന്നാല്‍ നമ്മെ അറിയുന്ന, നമ്മുടെ ആഗ്രഹത്തിനെ നമ്മളെക്കാള്‍ അധികം ഇഷ്ടപ്പെടുന്ന ഒരാള്‍ കൂട്ടിനുണ്ടെങ്കിലോ? അതിനുള്ള ഉത്തരമാണ് കൃഷ്ണവേണി എന്ന വേണി മഹേഷിന്റെ ജീവിതം. പഠിക്കുന്ന സമയത്ത് ബ്യൂട്ടി ഫീല്‍ഡിനോട് അതിയായ താല്പര്യവും ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് ആരും അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ വിവാഹത്തിനുശേഷം ഭര്‍ത്താവ് മഹേഷ് ആണ് വേണിയെ ഈ രംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. […]

Entreprenuership Special Story

വസ്ത്ര ലോകത്തെ വൈവിധ്യങ്ങളുമായി ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്

ഫാഷന്‍, ഡിസൈന്‍ എന്നിവ മനുഷ്യ ജീവിതത്തോട് വളരെയധികം ഇഴുകി നില്‍ക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങി നടക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് ? വസ്ത്രങ്ങള്‍ മനുഷ്യന്റെ സ്വത്വബോധത്തെ വെളിപ്പെടുത്തുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഓരോ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ചിന്തിച്ചു തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അത് ഏതെങ്കിലും പ്രധാനപ്പെട്ട പരിപാടികള്‍ക്ക് ധരിക്കേണ്ടത് ആണെങ്കില്‍ പ്രത്യേകിച്ച് പല പ്രാവശ്യം നാം ആലോചിക്കും. കല്യാണം, പിറന്നാള്‍ ആഘോഷം, കല്യാണത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍, റിസപ്ഷനുകള്‍, മറ്റു പാര്‍ട്ടികള്‍, ഇവയ്‌ക്കെല്ലാം മനോഹരമായ വസ്ത്രം ധരിക്കുക എന്നത് […]

Entreprenuership Success Story

പത്തരമാറ്റിന്റെ നിറപ്പകിട്ടേകി സൗന്ദര്യ രംഗത്തെ നിറസാന്നിധ്യം LA TULLES MAKEUP AND DESIGN STUDIO

സൗന്ദര്യ സങ്കല്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സഞ്ചരിക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യന്‍. ആണ്‍ പെണ്‍ ഭേദമന്യേ എല്ലാവരും ഇന്ന് സൗന്ദര്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. മാറിവരുന്ന ജീവിതശൈലികളും സൗന്ദര്യ ബോധത്തെ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. അണിഞ്ഞൊരുങ്ങി നടക്കേണ്ട ഏത് സാഹചര്യവും ആകട്ടെ ഏറ്റവും മനോഹരമായി ഒരുങ്ങുക എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. അതൊരു പക്ഷേ വിവാഹമാകാം, പിറന്നാള്‍ ആവാം, അല്ലെങ്കില്‍ മറ്റേത് പരിപാടികളും ആകാം. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് പത്തരമാറ്റാകേന്‍ നിങ്ങള്‍ക്ക് തുണയായി ഇനി LA TULLES MAKEUP AND DESIGN STUDIO […]

Entreprenuership Success Story

സ്വന്തം ഇഷ്ടത്തെയും ആഗ്രഹങ്ങളെയും നെഞ്ചോട് ചേര്‍ത്തു പിടിച്ച സംരംഭക; 65-ാമത്തെ വയസ്സിലും നേട്ടങ്ങള്‍ കൈവരിച്ച് പര്‍വ്വീന്‍ സിദ്ദീഖ്

”അത്രമേല്‍ തീവ്രമായി ആഗ്രഹിച്ചീടുകില്‍ കാലം നിനക്കായി കരുതി വെച്ചീടുമാ വസന്തകാലവും ഇന്നേറെ വിദൂരമല്ല…! ” സത്യമാണ്. 1988 ജൂലൈയില്‍ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്ത് രണ്ടു മുറി കടയില്‍ ഒരു തൊഴിലാളിയെ മാത്രം വെച്ച് ആരംഭിച്ച ഹേ ബ്യൂട്ടി പാര്‍ലര്‍ എന്ന സ്ഥാപനം ഇന്ന് 11 തൊഴിലാളികളോടുകൂടി 5 ഷട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വളര്‍ന്നതിന് പിന്നില്‍ കാരണമായത് പര്‍വ്വീന്‍ സിദ്ദിഖ് എന്ന സംരംഭകയുടെ തീവ്രമായ ആഗ്രഹം മാത്രമാണ്. ചെറുപ്പം മുതലുള്ള പര്‍വ്വിന്റെ ആഗ്രഹത്തിന് ചിറക് മുളച്ചത് വിവാഹത്തോടെയാണ്. […]

Entreprenuership Success Story

10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് സംരംഭ മേഖലയിലേക്ക് ജിനീസ് വുമണ്‍ സ്റ്റോറിന്റെയും ജിനിമോളുടെയും വിജയഗാഥ

സ്വപ്‌നം കണ്ട വഴിയിലൂടെ സഞ്ചരിക്കുക മാത്രമല്ല, ആ വഴി സ്വന്തമാക്കുകയും നിറപ്പകിട്ടാക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടുന്നത്. അങ്ങനെ വിജയ കിരീടം അണിഞ്ഞു നില്‍ക്കുന്ന വനിതാ സംരംഭകയാണ് ജിനിമോള്‍ പ്രഭാകരന്‍. സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന തരത്തില്‍, തനിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളെയെല്ലാം ധൈര്യപൂര്‍വം പടവെട്ടി വിജയത്തിന്റെ പതാക ഉയര്‍ത്തിയ വനിതാ സംരഭകയാണ് ജിനി മോള്‍ പ്രഭാകരന്‍… 10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് വനിതകള്‍ക്കായി ഒരു സംരംഭം തുടങ്ങണം എന്ന ലക്ഷ്യവുമായാണ് ജിനി കൊല്ലം ജില്ലയില്‍ നിന്നും അനന്തപത്മനാഭന്റെ […]

Special Story

ചെയ്യുന്ന ജോലിയോട് പാഷന്‍ ഉണ്ടോ? വിജയം വിരള്‍ത്തുമ്പില്‍; ദീപ പ്രവീണ്‍ പറയുന്നു….

ഇഷ്ടപ്പെട്ട ജോലി കഷ്ടപ്പെട്ട് ചെയ്യണമെങ്കില്‍ അതിനോട് ഒരു പാഷന്‍ ഉണ്ടാവണം. കഴിഞ്ഞ 13 വര്‍ഷമായി തന്റെ ‘പാഷനി’ലൂടെ സന്തോഷവും അതിലേറെ ആത്മസമൃദ്ധിയും കണ്ടെത്തിയ ഒരു വനിത സംരംഭകയാണ് ദീപ പ്രവീണ്‍. റെഡ് ലിപ്‌സ് ബ്യൂട്ടിപാര്‍ലര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതും ദീപയ്ക്ക് സൗന്ദര്യസങ്കല്‍പങ്ങളോടുള്ള ഈ പാഷന്‍ കൊണ്ടാണ്. പ്രായഭേദമന്യേ സൗന്ദര്യത്തിനു മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്നത്തെ സമൂഹത്തില്‍, കുഞ്ഞുങ്ങള്‍ മുതല്‍ 75 വയസ്സ് വരെയുള്ളവരുടെ സൗന്ദര്യ സംരക്ഷണത്തിന് തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ കഴിഞ്ഞതായി ദീപ പ്രവീണ്‍ പറയുന്നു. വര്‍ഷങ്ങള്‍ […]

പെണ്ണഴകിനു മാറ്റുകൂട്ടാന്‍ എന്നും നിങ്ങള്‍ക്കൊപ്പം BRIDES OF DEEPTHI

അഴകിന്റെ വാതിലാണ് ഓരോ മുഖങ്ങളും! അതിനെ കൂടുതല്‍ മനോഹാരിതവും തിളക്കമാര്‍ന്നതുമാക്കുക എന്നതും അത്ര എളുപ്പമല്ല. ആരെയും ആകര്‍ഷിക്കുന്ന മുഖം സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്…അല്ലേ.. ? നിങ്ങളുടെ മുഖസൗന്ദര്യം കൂടുതല്‍ മികവുറ്റതാക്കാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ബ്യൂട്ടീഷ്യനും ഒരു സലൂണുമുണ്ട്… Brides of Deepthi…! ഇത് നിങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം തരും തീര്‍ച്ച … Brides of Deepthiയുടെ സാരഥി ദീപ്തി തന്റെയും തന്റെ സംരംഭത്തിന്റെയും വിജയകഥ സക്‌സസ് കേരളയോട് പങ്കുവയ്ക്കുന്നു… ഒരാളുടെ ആഗ്രഹങ്ങളാണ് എപ്പോഴും അവരെ ഓരോ […]

Entertainment Success Story

സ്വാദ് ഇനി പ്രകൃതിയിലൂടെ….

ഇന്ത്യയിലും വിദേശത്തുമായി ഏറെ ഫാന്‍സുള്ള പ്രകൃതി ഫുഡ്‌സിന്റെയും സ്വന്തം അടുക്കളയില്‍ തന്റെ കസ്റ്റമേഴ്‌സിനായി വിവിധ രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്ന പ്രീതി എന്ന വനിത സംരംഭകയുടെയും വിജയകഥ… ആത്മവിശ്വാസവും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ടെങ്കില്‍ ഒരു സ്ത്രീയ്ക്ക് തന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ഇരട്ടി ഊര്‍ജം നല്‍കും എന്നതിന്റെ ഉദാഹരണമാണ് പ്രീതി എന്ന വീട്ടമ്മ. പഠനശേഷം ഏവരെയും പോലെ മികച്ചൊരു ജോലിയോടു കൂടിയാണ് പ്രീതിയുടെ കരിയര്‍ ആരംഭിച്ചത്. നാലു വര്‍ഷത്തോളം തന്റെ ജോലിയില്‍ ശോഭിച്ച പ്രീതിക്ക് പിന്നീട് ആരോഗ്യകാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ […]