Success Story

വസ്ത്രവില്‍പന രംഗത്ത് തരംഗമായി ‘ഡ്രസ് കോഡ് മെന്‍സ്‌വെയര്‍ കളക്ഷന്‍സ്’

വസ്ത്രവില്‍പന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഡ്രസ് കോഡ് മെന്‍സ്‌വെയര്‍ കളക്ഷന്‍സ്’. തന്റെ പുതുസംരംഭത്തിലൂടെ മുഹമ്മദ് റസല്‍ വളരെ പെട്ടന്നാണ് ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മികച്ച വസ്ത്രങ്ങളുടെ കമനീയ ശേഖരം ഡ്രസ് കോഡില്‍ ഒരുക്കിയിരിക്കുന്നു. പുരുഷന്മാര്‍ക്ക് മാത്രമായുള്ള ഈ വസ്ത്ര ശേഖരം പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. പുത്തന്‍ സ്‌റ്റൈലിലും ഗുണമേന്മയിലും ഒട്ടും വിട്ടു വീഴ്ച വരുത്താത്ത ‘ഡ്രസ് കോഡ് മെന്‍സ്‌വെയര്‍ കളക്ഷന്‍സിന്റെ […]

Success Story

ആഘോഷരാവുകള്‍ക്ക് നിറസാന്നിധ്യമായി എം കെ സി പ്രോ സൗണ്ട്‌സ്& ഇവന്റ്‌സ് പ്രൊഡക്ഷന്‍സ്‌

ആഘോഷരാവുകള്‍ക്ക് കൂടുതല്‍ മനോഹാരിത നല്കുന്നത് കൃത്യമായ ലൈറ്റ് സെറ്റിങും സൗണ്ട് സിസ്റ്റവുമാണ്. തുടക്കം മുതല്‍ ഒടുക്കം വരെ അതിഥികളെ മടുപ്പിക്കാത്ത രീതിയില്‍ അവ നല്കാന്‍ കഴിയണം. മത്സരാധിഷ്ഠിത മേഖലയായതുകൊണ്ട് തന്നെ വ്യത്യസ്തത നിലനിര്‍ത്തണം. അത്തരത്തിലൊരു സംരംഭമാണ് പത്തനംതിട്ട തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എം കെ സി പ്രോ സൗണ്ട്‌സ് & ഇവന്റ്‌സ് പ്രൊഡക്ഷന്‍സ്. പിതാവിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ച ജസ്റ്റിന്‍ കെ മോന്‍സി എന്ന യുവസംരംഭകനാണ് എം കെ സി യുടെ […]

Entreprenuership

സംരംഭകര്‍ക്കൊരു മാര്‍ഗ്ഗദര്‍ശി; വിജയത്തിന്റെ ഡബിള്‍ ബെല്‍ മുഴക്കി സുജോയ് കൃഷ്ണന്‍ എന്ന യുട്യൂബര്‍

പന്ത്രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം… ‘ശേഷം എന്ത്?’ എന്ന് ദീര്‍ഘവീക്ഷണത്തോടെ ആശങ്കപ്പെട്ട ഒരാളായിരുന്നു സുജോയ് കൃഷ്ണന്‍. ആശങ്കകള്‍ക്കൊടുവില്‍, യുട്യൂബ് സാധ്യതകളെക്കുറിച്ച് പഠിച്ച്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാം എന്ന തീരുമാനത്തിലെത്തി. ഭൂരിഭാഗം പേരുടെയും സെര്‍ച്ചിങ് കീയില്‍ കൂടുതല്‍ പ്രാവശ്യമെത്തുന്നത് നാനോ സംരംഭങ്ങളെക്കുറിച്ചാണെന്ന തിരിച്ചറിവ് സുജോയ് കൃഷ്ണനു പുതിയ ദിശാബോധം നല്കി. അങ്ങനെ ‘ചാനല്‍ വണ്‍’ എന്ന യുട്യൂബ് ചാനല്‍ ആരംഭിക്കുകയും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും തുടങ്ങി. തുടക്കത്തില്‍ത്തന്നെ, നല്ല പ്രതികരണമാണ് ലഭിച്ചത്. നല്ല അഭിപ്രായങ്ങള്‍.. സംശയങ്ങള്‍… സംശയദൂരികരണത്തിനായി വീഡിയോകള്‍ […]

Success Story

പ്രതിസന്ധികളില്‍ പ്രതീക്ഷയേകി Mindthraa

20 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തിനു ശേഷമാണ് ഹണി Mindthraa എന്ന തന്റെ കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുന്നത്. രണ്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പഠിപ്പിച്ചും അടുത്തറിഞ്ഞും മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഹണിയെ കൗണ്‍സിലിങ് പ്രൊഫഷനിലേക്ക് നയിച്ചത്. മികച്ച പഠന നിലവാരം പുലര്‍ത്തുന്ന, കലാകായിക മികവുകളില്‍ മുന്നിട്ടുനില്‍ക്കുന്ന കുട്ടികളെ മാത്രം ഉയര്‍ത്തികൊണ്ടുവന്നു പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പല കുട്ടികളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും വളരെ അധികമാണ്. ഇതില്‍ പലരും […]

Success Story

ഓക്‌സി ഇന്ത്യയുടെ ‘ഊട്ടി ഓര്‍ത്തോ പ്ലസ്’ കേരളത്തിലേക്ക്…

ആരോഗ്യരംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയാണ് ആയൂര്‍വേദം. പരമ്പരാഗതമായി കൈമാറി വന്ന ഈ ആയൂര്‍വേദ വിധികള്‍ തേടി വിദേശത്ത് നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. ശരീരത്തിന് മാത്രമല്ല, മാനസിക ആരോഗ്യത്തിനും ആയൂര്‍വേദം സഹായകമാണ്. അലോപ്പതിയുടെ വരവോടെ ആയൂര്‍വേദത്തിന്റെ ഉപയോഗം കുറഞ്ഞുവെങ്കിലും ഈ ആയൂര്‍വേദ അറിവുകള്‍ പലപ്പോഴും നമ്മുടെ രക്ഷയ്ക്ക് എത്താറുണ്ട്. ഇത്തരത്തില്‍ ആരോഗ്യപരിപാലനത്തിന്റെ തനതായ രീതിയായ ആയൂര്‍വേദത്തെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക, ജീവിതശൈലി രോഗങ്ങളില്‍ നിന്നുള്ള മുക്തി തുടങ്ങിയ ലക്ഷ്യങ്ങളോടെ പരമ്പരാഗത രീതിയില്‍ ചിട്ടപ്പെടുത്തിയ ഉത്പന്നങ്ങള്‍ […]

Success Story

‘കീപ്പ് കാസ്റ്റിലി’ന്റെ വിജയ രഹസ്യം

ഒരു മികച്ച സംരംഭത്തിന്റെ തുടക്കമെപ്പോഴും ചെറുതായിരിക്കും. വിജയത്തിന് രഹസ്യങ്ങളൊന്നുമില്ല. അത് കഠിനാധ്വാനത്തിന്റെയും പരാജയങ്ങളില്‍ നിന്നുള്ള പഠിക്കലിന്റെയും ഫലമാണെന്നത് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രോക്കറേജ് കമ്പനിയായ കീപ്പ് കാസ്റ്റില്‍. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 15 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഷാനു മാത്യൂ, ഡോക്ടര്‍ അഞ്ജു എന്നിവരുടെതാണ് ഈ കമ്പനി. 2017ലാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിച്ച കീപ് കാസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തും തങ്ങളുടേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് […]

Success Story

വെളിച്ചം വിതറി വിജയം കൊയ്യുന്ന സെമിലോണ്‍

2010-ല്‍ പഠനശേഷം അമല്‍ രാജ്, അരുണ്‍രാജ് ആര്‍, ജിനോ വി മനോഹര്‍, ഷഹാബ് ഏലിയാസ് ഇഖ്ബാല്‍, സുര്‍ജിത്ത് എ.കെ എന്നീ അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് സെമിലോണ്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. എല്‍.ഇ.ഡി ലൈറ്റിങ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സെമിലോണിന് ശ്രദ്ധേയമായ ഒരു പ്രൊജക്ട് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടപ്പിലാക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചതിനാല്‍ തുടക്കം തന്നെ ഗംഭീരമാക്കാന്‍ കഴിഞ്ഞു. വിപണന മേഖലയില്‍ ഉറച്ചു നിന്നതിനുശേഷം സ്വന്തം ബ്രാന്‍ഡിലെ ഉത്പന്നങ്ങള്‍ സെമിലോണിന് റീടെയില്‍ മേഖലയില്‍ ലോഞ്ച് ചെയ്യാനും കഴിഞ്ഞു. […]