പാഷന് വേണ്ടിയെടുത്ത തീരുമാനങ്ങള്‍ എത്തിച്ചത് വിജയത്തില്‍; 24കാരിയായ സ്വാതി ‘ലൂക്കാ കോസ്മെറ്റോളജി അക്കാഡമി’ എന്ന സ്ഥാപനത്തിന്റെ അമരക്കാരിയായ കഥ…
പാഷനാണോ പ്രൊഫഷനാണോ വലുതെന്ന് ചോദിച്ചാല്‍ പാഷന് പിന്നാലെ പോകാന്‍ താല്പര്യപ്പെടുന്നവര് ആണെങ്കിലും ഭാവിയെ പറ്റിയുള്ള ആകുലതകള്‍ കാരണം പ്രൊഫഷനെ ചേര്‍ത്തുപിടിക്കാന്‍ ആണ് ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എന്നാല്‍ മനസ്സില്‍ തോന്നിയ ഇഷ്ടത്തിനും ആഗ്രഹത്തിനും പിന്നാലെ സഞ്ചരിക്കാന്‍ ഒരാളെങ്കിലും തയ്യാറായാല്‍ അതൊരു ചരിത്രം തന്നെയാകും. അത്തരത്തില്‍ ബ്യൂട്ടീഷന് മേഖലയില്‍ നാളെയുടെ അടയാളപ്പെടുത്തലാകാന്‍ ഒരുങ്ങുകയാണ് സ്വാതി എന്ന തൃശ്ശൂര്‍ സ്വദേശിനി. നന്നേ ചെറുപ്പത്തില്‍ തന്നെ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു കോസ്മെറ്റോളജി അക്കാദമിയുടെ അമരക്കാരിയാവുക എന്നത് ഒരു ചെറിയ കാര്യമല്ല. […]




