Special Story

വര്‍ഗീസ് വെറുമൊരു വ്യക്തിയല്ല

ബിസിനസ് മോഹങ്ങളും പോക്കറ്റിലെ പണവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണു പൊതുവേയുള്ള വിശ്വാസം. എന്നാല്‍ അങ്ങനെയല്ലാതെ ബിസിനസില്‍ വിജയക്കൊടി പാറിപ്പിച്ചവരുടെ ഏറ്റവും വലിയ മൂലധനം സ്ഥിരോത്സാഹവും അര്‍പ്പണഭാവവും പരിശ്രമിക്കാനുള്ള മനസ്സുമാണെന്നു തെളിയിക്കുന്ന ഒരാളെക്കുറിച്ചാണിവിടെ പറഞ്ഞു വയ്ക്കുന്നത്. നേതൃമികവിന്റെ ആത്മബലം കൊണ്ടാണ് ഇ.പി.വര്‍ഗീസ് എന്ന വ്യക്തി വളര്‍ന്നതും വിജയിച്ചതും. സുരക്ഷിതമായ കുടുംബ പശ്ചാത്തലമില്ലാതെ, അധ്വാനിച്ചു നേടിയ നേട്ടങ്ങളാണു വര്‍ഗീസിന്റെ വിജയമന്ത്രം. സാമ്പത്തിക അടിത്തറയില്ല എന്ന ഒറ്റ കാരണത്താല്‍ വ്യവസായ സ്വപ്‌നങ്ങളെ മനസ്സിന്റെ അടിത്തട്ടിലേക്ക് പൂഴ്ത്തി വയ്ക്കുന്നവര്‍ ഇ.പി.വര്‍ഗീസിന്റെ ജീവിതം വായിക്കുക. […]