Success Story

ഗാര്‍ഗി ഫാസിനൊയുടെ വിജയത്തിളക്കം; സ്ത്രീ സമൂഹത്തിന്റെ സ്വര്‍ണത്തിളക്കം

കേരളത്തിന്റെ വസ്ത്ര ഫാഷന്‍ സങ്കല്‍പങ്ങളുടെ കാഴ്ചപാടുകള്‍ മാറ്റിയ GARGGY FASCINO BOUTIQUE എന്ന ടൈലറിങ് & ഡിസൈനിങ് സ്ഥാപനം സ്ത്രീകള്‍ നെഞ്ചിലേറ്റിയിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. ടൈലറിങ് ഷോപ്പില്‍ നിന്നും തുടങ്ങി സെലിബ്രിറ്റി ഡിസൈനിങ് രംഗത്ത് എത്തി നില്‍ക്കുന്ന ഗാര്‍ഗി ഫാസിനൊ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച പ്രിന്‍സി ഷാജി എന്ന സംരംഭകയുടെ സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന ടെയ്‌ലേഴ്‌സ് അടക്കം പ്രിന്‍സി ചേര്‍ത്തുപിടിച്ചിരിക്കുന്ന വീട്ടമ്മമാരുടെയും യുവതികളുടെയും കൂട്ടായ പരിശ്രമമാണ് ഗാര്‍ഗി ഫാസിനൊയുടെ മൂലധനം. […]