Career Success Story

തന്റെ സ്വപ്‌നങ്ങളെ ക്യാമറ കണ്ണുകളിലൂടെ സ്വന്തമാക്കിയ യുവാവ്

ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫിയോട് പാഷനായിരുന്നു കൊച്ചി സ്വദേശിയായ ഗാരിക്ക്. വളര്‍ന്നപ്പോള്‍ ഫോട്ടോഗ്രാഫിയോടൊപ്പം സിനിമ മോഹവും മനസില്‍ കയറിപ്പറ്റി. അതുകൊണ്ടുതന്നെ മറ്റൊരു പ്രൊഫഷനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു ഗാരിക്ക്. അങ്ങനെ തന്റെ പാഷനെ പ്രൊഫഷനാക്കാന്‍ തീരുമാനിച്ച ഗാരി ഏഴ് വര്‍ഷം മുമ്പാണ് സ്റ്റില്‍ ഫോട്ടോഗ്രാഫറായി ഫീല്‍ഡിലേക്ക് എത്തുന്നത്. കേവലം വിവാഹങ്ങളും ആഘോഷ പരിപാടികളും കവര്‍ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ ആകാനായിരുന്നില്ല ഗാരി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ സിനിമ എന്ന തന്റെ തട്ടകത്തിലേക്ക് എത്താന്‍ ഈ യുവാവ് നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയില്‍ സെലിബ്രിറ്റികളുടെ ഉള്‍പ്പെടെ […]