ബ്യൂട്ടീഷന്‍ രജനി സാബു @2000
എല്ലാവരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ കാലത്ത് ബ്യൂട്ടീഷന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു വനിതാ സംരംഭകയുണ്ട്, പേര് രജനി സാബു. കഴിഞ്ഞ 16 വര്‍ഷക്കാലമായി ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് സജീവമായ രജനി ഇതുവരെ രണ്ടായിരത്തിലധികം നവവധുമാരെയാണ് കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കിയത്. സ്വന്തം ഇച്ഛാശക്തി കൊണ്ട് നേടിയെടുത്ത മസ്‌കാര ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന തന്റെ വലിയ സ്വപ്‌നത്തിന്റെ തണലിലാണ് ഇന്ന് അവര്‍ ജീവിക്കുന്നത്. ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള മനസ്സുമുണ്ടെങ്കില്‍ ഉള്ളിലുള്ള ചെറിയ കഴിവുകളെ […]




