Entreprenuership Success Story

വസ്ത്രങ്ങളെ കൂട്ടുപിടിച്ച് സ്വപ്‌നം നെയ്തവര്‍

കേരളം വിട്ട് തിരുപ്പൂരിലേക്ക് യാത്ര തിരിച്ച ഷിമി എബ്രഹാമിനെ പരിചയമുണ്ടോ? തോല്‍ക്കാന്‍ മനസില്ലാത്ത മനസും സ്വപ്‌നത്തിനൊക്കെ താങ്ങായി കൂടെ നില്‍ക്കുന്ന പങ്കാളിയുമായിരുന്നു അന്നവരുടെ ഊര്‍ജം, ഇപ്പോഴും. ഇടര്‍ച്ചകളെയൊക്കെ വെല്ലുവിളിച്ച് ഷിമി യാത്ര തുടരുമ്പോള്‍ കാലം അവര്‍ക്കായി ഒരു പദവി കാത്തു വച്ചിരുന്നു. ഇന്ത്യയിലെ മുന്‍നിര വസ്‌ത്രോല്പാദകരില്‍ ഒന്നായ സില്‍ഹോട്ട് എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉടമ എന്ന പേര്. വസ്‌ത്രോല്പാദന – വിപണന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സംരംഭകയായ ഷിമി എബ്രഹാം നാളെയുടെ സംരംഭകര്‍ക്ക് ഒരു മാതൃകയാകുന്നതും അതുകൊണ്ടാണ്. […]