സാന്‍വിര: പാഷനും നിശ്ചയദാര്‍ഢ്യവും ഇഴചേര്‍ന്ന ഷീതുവിന്റെ കുഞ്ഞുസ്വര്‍ഗം
സുഖസൗകര്യങ്ങളില്‍ നിന്നുമാറി, സ്വന്തം പാഷനൊപ്പം സഞ്ചരിക്കാനുള്ള തീരുമാനമെടുക്കുന്നതിന് പിന്നില്‍ കരുത്തേറെയാവശ്യമുണ്ട് മനുഷ്യന്. സ്ഥിരവരുമാനമുള്ള ജോലിയില്‍ നിന്നും ഫാഷന്‍ ലോകത്തേക്കും സംരംഭകത്വത്തിലേക്കും ചുവട് വയ്ക്കാന്‍ തൃശൂര്‍ കുന്നംകുളം സ്വദേശിനി ഷീതു തീരുമാനിച്ചതിന് പിന്നിലും കരുത്തും നിശ്ചയദാര്‍ഢ്യവുമുണ്ട്. തന്റെ ഇഷ്ടമേഖലയായ ഫാഷന്‍ ഡിസൈനിംഗിനെ ഒരു ബിസിനസ് ആശയമാക്കി മാറ്റി ഷീതു സ്ഥാപിച്ച ‘സാന്‍വിര’ ഇപ്പോള്‍ ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്ത് തരംഗമാവുകയാണ്. കുട്ടികളെ പരിപാലിക്കുന്നതിന് വേണ്ടിയായിരുന്നു കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ കമ്പനിയില്‍ നിന്നും ഷീതു പടിയിറങ്ങുന്നത്. ഈ പടിയിറക്കം തന്നെയായിരുന്നു ഫാഷനൊപ്പം […]













