Entreprenuership Success Story

Cocosugarite; പ്രമേഹത്തിനെതിരെ ഒരു വിപ്ലവം!

ആരോഗ്യകരമായ ജീവിതത്തിന് ഒരു പുതിയ തുടക്കം ബാംഗ്ലൂര്‍, 15.08.2025 ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രമേഹം എന്ന ജീവിതശൈലി രോഗത്തിനെതിരെ പോരാടാന്‍, പ്രകൃതിദത്തവും ആരോഗ്യപ്രദവുമായ ഉത്പന്നങ്ങളുമായി Cocosugarite രംഗത്തെത്തുന്നു. യുവ സംരംഭക രമ്യാ സഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ആരംഭിച്ച ഈ സംരംഭം, പരമ്പരാഗത ഭക്ഷണശൈലിയും ആധുനിക പോഷകശാസ്ത്രവും സമന്വയിപ്പിച്ച്, പ്രമേഹരോഗികള്‍ക്കും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പുതിയ പ്രതീക്ഷ നല്‍കുന്നു. ഒരു വ്യക്തിപരമായ അനുഭവം, ഒരു സാമൂഹിക ദൗത്യമായി പ്രമേഹത്തെത്തുടര്‍ന്ന് അമ്മയെ നഷ്ടപ്പെട്ട ദുഃഖത്തില്‍ നിന്നാണ് Cocosugarite […]

Entreprenuership Success Story

ആഘോഷങ്ങള്‍ക്ക് ചിറകു നല്‍കി, വിജയയാത്ര തുടര്‍ന്ന് കളേഴ്‌സ് വെഡ്ഡിംഗ് പ്ലാനര്‍

ജന്മദിനം മുതല്‍ വിവാഹവും കടന്ന് പുത്തന്‍ തലമുറയുടെ വരവ് വരെ വ്യാപിച്ചുകിടക്കുന്ന ആഘോഷങ്ങളിലൂടെയാണ് ജനനം മുതല്‍ മരണം വരെയുള്ള കാലയളവില്‍ ഒരോ മനുഷ്യനും കടന്നുപോകുന്നത്. ഓരോ ആഘോഷങ്ങള്‍ക്കും നിറങ്ങള്‍ നല്‍കി സുന്ദരമാക്കുന്നവരാണ് ഇവന്റ് മാനേജ്‌മെന്റുകാര്‍… ! ഒരു കുടുംബാംഗത്തെ പോലെ ഓരോ കാര്യങ്ങളും ഏറ്റെടുത്ത്, കൂടുതല്‍ ഭംഗിയായി ഇവര്‍ നിറവേറ്റുന്നു. കാലം മാറുന്നതിനനുസരിച്ച് ആഘോഷങ്ങളുടെ രീതിയും ദൈര്‍ഘ്യവുമെല്ലാം വര്‍ധിച്ചതോടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ മത്സരാധിഷ്ഠിതമായ ഈ മേഖലയില്‍ തങ്ങളുടേതായ കയ്യൊപ്പ് നിലനിര്‍ത്തിക്കൊണ്ട് […]

Entreprenuership Success Story

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറില്‍ നിന്നും സംരംഭകയിലേക്ക്; അര്‍ച്ചനയുടെ സ്വന്തം ‘സ്‌റ്റൈല്‍ യു’

ആധുനികതയുടെ കയ്യൊപ്പ് ഇന്ന് കേരളത്തിലെ ഉപഭോഗ രീതികളില്‍ പ്രകടമാണ്. ഉപഭോക്തൃ സംസ്‌ക്കാരത്തിന്റെ ഏറ്റവും പുതിയ രൂപമായ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഏറ്റവും ചെറിയ ഉത്പന്നങ്ങള്‍ മുതല്‍ സ്വര്‍ണം വരെ ഇന്ന് സുരക്ഷിതവും സൗകര്യപ്രദവുമായി വാങ്ങാമെന്നിരിക്കെ, തൃശൂര്‍ സ്വദേശിനിയായ അര്‍ച്ചന കപ്പാരത്ത് അവതരിപ്പിക്കുന്ന ‘Style You’ എന്ന ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡ് ശ്രദ്ധേയമാകുന്നത് ഫാഷന്‍ ആഭരണ രംഗത്തെ ഏറ്റവും മികച്ച പുത്തന്‍ സംരംഭങ്ങളിലൊന്നായാണ്. സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം അതേ പകിട്ടുള്ള ഫാഷന്‍ ആഭരണങ്ങള്‍ ട്രെന്‍ഡ് ലിസ്റ്റ് വാഴാന്‍ തുടങ്ങിയതു മുതല്‍ സംരംഭക […]

Entreprenuership Success Story

ഇനി നിങ്ങളുടെ സ്ഥാപനം ഇവിടെ സുരക്ഷിതം..’KAIZEN GROUP OF COMPANIES’

ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങള്‍ക്കും മികവും പ്രവീണ്യവുമുള്ള ഒരു അക്കൗണ്ടന്റ് നിര്‍ബന്ധമാണ്. അക്കൗണ്ടന്റ് എന്നാല്‍ ബിസിനസിന്റെ ഭാഷ കൃത്യമായി അറിയുന്നയാള്‍ എന്ന് കൂടിയാണ്. ഒരു സ്ഥാപനത്തിന്റെ ഫിനാന്‍ഷ്യല്‍, നോണ്‍ ഫിനാന്‍ഷ്യല്‍ വിവരങ്ങള്‍ വിലയിരുത്തുന്നതും മാനേജ്‌മെന്റ്, നിക്ഷേപകര്‍ തുടങ്ങി സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുള്ള ഉപയോക്താക്കളുമായി സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും ഒരു അക്കൗണ്ടന്റ് ആയിരിക്കും. പലപ്പോഴും ഏറ്റവും പ്രാവീണ്യവും കഴിവുമുള്ള അക്കൗണ്ടന്റുമാരെ ലഭിക്കാതെ പോകുന്നു എന്നുള്ളത് സ്ഥാപനങ്ങള്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. എന്നാല്‍ അതിന് പരിഹാരം തീര്‍ക്കുന്ന ഒരു […]

Entreprenuership Success Story

വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്ക്; മലബാറിന്റെ മൊഞ്ചുള്ള സജ്‌ന

ഏതാണ്ട് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടുകാരിയായ വീട്ടമ്മയ്ക്കുള്ളില്‍ അത്രമേല്‍ ആഴത്തിലൊരു ചോദ്യമുദിച്ചു… ”മറ്റുള്ളവരെല്ലാം തന്നാലാകുന്ന തൊഴില്‍ ചെയ്ത് സാമ്പത്തിക ഭദ്രത കൈവരിക്കുന്നു, എന്തുകൊണ്ട് അത് തനിക്കുമായിക്കൂടാ?” ഈ ചോദ്യത്തില്‍ നിന്നാണ് തന്റെ ഇഷ്ടത്തെ വരുമാനമാക്കാന്‍ കോഴിക്കോട് സ്വദേശിനി സജ്‌ന തീരുമാനിക്കുന്നത്. കഠിനാധ്വാനവും പാഷനും നിശ്ചദാര്‍ഢ്യവും മാത്രം കൈമുതലാക്കി ചുവടുവെച്ച സജ്‌ന, ബഹുമാന്യയായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മെന്റര്‍, ബിസിനസുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് ഇന്ന്. കോഴിക്കോട് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ ‘ലകാസ ബ്രൈഡല്‍ സ്റ്റുഡിയോ’ എന്ന സംരംഭവുമായി മുന്നോട്ടുള്ള […]

Entreprenuership Success Story

പാരമ്പര്യത്തിന്റെ ‘ലെഗസി’; ബില്‍ഡ ബെന്നിയുടെ സംരംഭകയാത്ര

ട്രെന്‍ഡുകള്‍ ഒറ്റരാത്രി കൊണ്ട് മാറുകയും മത്സരം അവസാനിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്, വേറിട്ടു നില്‍ക്കാന്‍ കഴിവിനുമപ്പുറം കാഴ്ചപ്പാടും ആവശ്യമാണ്. ഇവയെല്ലാം ചേര്‍ത്തുകെട്ടി ഒരാളെത്തിയാലും പിന്തുണയ്ക്കുന്നവരെക്കാള്‍ വിമര്‍ശകരായിരിക്കും അധികവും. ഈ ലോകത്തേക്കാണ് പ്രോജക്ട് മാനേജ്‌മെന്റ് മുതല്‍ ഫാഷന്‍ വരെ വിജയവഴികള്‍ കീഴടക്കി ഒരു സ്ത്രീയെത്തുന്നത്; ബില്‍ഡ ബെന്നി…! ബിസിനസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ബില്‍ഡയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സ്വപ്‌നമായിരുന്നു സ്വന്തമായൊരു സംരംഭം ആരംഭിക്കുകയെന്നത്. ഫാഷനായിരുന്നു ഇഷ്ടമേഖലയെങ്കിലും പലരും തുടങ്ങാന്‍ മടിക്കുന്ന ക്ലീനിങ് സര്‍വീസ്‌പ്രോജക്ട് മാനേജ്‌മെന്റ് സേവനമായ ‘വി ഹെല്‍പ് യു’ […]

Entreprenuership Success Story

ബിയോണ്ട് 60, ബിയോണ്ട് ലിമിറ്റ്‌സ്; ഡോ. ലത പൈയുടെ സംരംഭകയാത്ര

തിരക്കുകളില്‍ നിന്നും ഒരു താത്ക്കാലിക വിരാമം വേണമെന്ന് പലരും ചിന്തിക്കുന്ന പ്രായത്തിലാണ് എറണാകുളം സ്വദേശിനി ലത പൈ തന്റെ പാഷനൊപ്പം സഞ്ചരിക്കാന്‍ തീരുമാനിക്കുന്നത്. പൈതൃകങ്ങളേറെയുള്ള രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി രൂപപ്പെടുന്ന തനതായ വൈദഗ്ധ്യങ്ങളോട് പണ്ടേ ഡോക്ടര്‍ക്ക് താത്പര്യമുണ്ടായിരുന്നു. ജോലി സംബന്ധമായും അല്ലാതെയുമുള്ള യാത്രകളില്‍ വിവിധ സ്ഥലങ്ങളിലെ യുണീഖ് വസ്ത്രങ്ങളും ആന്റിഖ് പീസുകളും ശേഖരിക്കുന്നതും ലതയ്ക്ക് പതിവായിരുന്നു. ആ താത്പര്യമാണ് ‘ജീവ ബുട്ടീഖ്’ എന്ന ലതയുടെ സ്വപ്‌ന സംരംഭത്തിന് വഴിയൊരുക്കിയതും. ഡോക്ടര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ, മകള്‍, അമ്മ, ഭാര്യ […]

Entreprenuership Success Story

ദി കേക്ക് ഗേള്‍ ആയി തസ്‌നിം സമീര്‍

തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോട്ടേക്ക് രുചിയുടെ വൈവിധ്യങ്ങള്‍ പകര്‍ന്ന്, യാത്ര തുടര്‍ന്ന് തസ്‌നീമിന്റെ ദി കേക്ക് ഗേള്‍ ചെറിയ അടുക്കളയില്‍ നിന്നും ആയിരങ്ങളുടെ ഹൃദയങ്ങളിലേക്കുള്ള യാത്രയില്‍ ചിറയിന്‍കീഴ് സ്വദേശിനി തസ്‌നീം സമീര്‍ ഒരുക്കുന്നത് കേക്കുകള്‍ മാത്രമല്ല, ഓര്‍മയുടേയും സന്തോഷത്തിന്റേയും സ്‌നേഹത്തിന്റെയും രുചികള്‍ കൂടിയാണ്. തിരുവനന്തപുരത്തു നിന്നുമെത്തി കാസര്‍കോട്ടെ കാഞ്ഞങ്ങാട് മനുഷ്യരുടെ നാവുകളിലേക്ക് രുചിയുടെ വൈവിധ്യങ്ങള്‍ എത്തിക്കുകയാണ് ‘ദി കേക്ക് ഗേള്‍’ എന്ന സംരംഭത്തിലൂടെ തസ്‌നീം…! സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഭര്‍ത്താവ് സമീറിന്റെ […]

Entreprenuership Success Story

UYIRR; മാതൃത്വത്തില്‍ നിന്നുയര്‍ന്ന അബിതയുടെ സ്വപ്‌നസാക്ഷാത്കാരം

സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനവും സുന്ദരവുമാണ് ശരീരവും മനസും ഒരുപോലെ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള പാകപ്പെടലുകള്‍ക്ക് തയ്യാറെടുക്കുന്ന ഗര്‍ഭകാലം. എന്നാല്‍ ഈ കാലയളവില്‍ ‘കംഫര്‍ട്ടബിളാ’യ വസ്ത്രങ്ങള്‍ കണ്ടെത്തുകയെന്നത് അമ്മമാരെ സംബന്ധിച്ച് വെല്ലുവിളിയാണ്. 2019ല്‍ തന്റെ ഗര്‍ഭകാലത്ത് തിരുവനന്തപുരം സ്വദേശിനി അബിത ചന്ദ്രന്‍ നേരിട്ടതും ഇതേ പ്രതിസന്ധിയാണ്. ആ നിരാശയില്‍ നിന്നുയര്‍ന്ന കഠിനാധ്വാനവും പാഷനും ഇന്ന് എത്തിനില്‍ക്കുന്നത് ലോകമെമ്പാടുമുള്ള അമ്മമാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ ‘ഉയിര്‍ ബൈ അബിത ജോസ്’ എന്ന സംരംഭത്തിലേക്കാണ്. മറ്റേര്‍ണിറ്റി വെയറുകള്‍ക്ക് ഉയര്‍ന്ന […]

Entreprenuership Special Story Success Story

രമണി ടീച്ചറെ അറിയുന്നവര്‍ പറയുന്നു; ”ഇത് ദൈവത്തിന്റെ കരങ്ങള്‍…!”

ദൃഡനിശ്ചയത്താല്‍ നെയ്‌തെടുത്ത ‘സ്വപ്‌നക്കൂട്’ അശരണര്‍ക്ക് തണല്‍ ”മുറുക്കിപ്പിടിച്ച കൈകളുമായി ജനിച്ചു… ബലവാനായി വിയര്‍പ്പ് വറ്റിച്ചു ജീവിച്ചു… കാലം മുന്നോട്ടു പോയപ്പോള്‍ മുടിയില്‍ നര ബാധിച്ചു… തൊലിപ്പുറത്ത് ചുളിവുകളും വീണു… ഒടുവില്‍ പ്രിയപ്പെട്ടവരും ഉപേക്ഷിച്ചു… വാര്‍ദ്ധക്യ കാലഘട്ടത്തിലെ ഒറ്റപ്പെടല്‍ വല്ലാതെ വീര്‍പ്പ് മുട്ടിക്കുമ്പോള്‍ ചില കരങ്ങള്‍ അവര്‍ക്ക് സാന്ത്വനമായി മാറും… ഒറ്റപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അത് ദൈവത്തിന്റെ കരങ്ങളാണ്…!” ‘സ്വപ്‌നക്കൂടി’ലെ അന്തേവാസികള്‍, ഗോത്ര വിഭാഗത്തിലുള്ളവര്‍ തുടങ്ങി നിരവധി ആളുകള്‍ക്ക് ദൈവത്തിന്റെ പ്രതിരൂപമാണ് ഡോ. രമണി നായര്‍. അശരണരായവര്‍ക്ക് പ്രിയപ്പെട്ടവളാണ് രമണി […]