മൈലാഞ്ചിച്ചോപ്പുള്ള കരവിരുതിന്റെ കരുത്ത്
ലയ രാജന്‍ നോട്ട്ബുക്കിന്റെ ഒടുവിലെ പേജ്, വീട്ടിലെത്തുന്ന കല്യാണ ക്ഷണക്കത്ത്, കാലിയായ ഒരു കടലാസ് അങ്ങനെ കുത്തിവരയ്ക്കാന്‍ ഒരു സാധ്യത അവശേഷിക്കുന്ന എന്തിലും തന്റെ കലാവിരുത് പ്രകടമാക്കിയിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കൊച്ചുകുഞ്ഞുങ്ങള്‍ക്കൊപ്പമിരുന്ന് ആ പെണ്‍കുട്ടി, പണ്ടുമുതല്‍ തന്റേതായി കൊണ്ടുനടന്ന കലാവിരുതിനെ തനിക്കേറ്റവും സന്തോഷം തരുന്ന വരുമാന മാര്‍ഗമാക്കി മാറ്റുകയാണ്. വിവാഹശേഷം കുടുംബത്തോടൊപ്പം ബഹ്‌റൈനില്‍ സ്ഥിരതാമസമാക്കിയ, തൃശൂര്‍ പെരുമ്പിലാവ് സ്വദേശി ഷെറിന്‍ സിതാരയാണ് മൈലാഞ്ചിച്ചോപ്പ് മുതല്‍ റെസിന്‍ ആര്‍ട്ട് വരെയുള്ള തന്റെ ഇഷ്ടങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നത്. […]













