ചങ്ങാത്തത്തിന്റെ കഥയില്‍ വിരിഞ്ഞ കാലത്തിന്റെ മാറ്റം; ‘ലിയോ 13 അപ്പാരല്‍സ്’
ലോകം കണ്ട ഏറ്റവും നല്ല സൗഹൃദങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കുന്നത് ഭഗവാന്‍ ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധത്തെ ആയിരിക്കും. പില്‍ക്കാലത്ത് കവി പാടിയതുപോലെ ‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്നത് ചിലരുടെയെങ്കിലും ജീവിതത്തില്‍ അര്‍ത്ഥവത്തായിട്ടും ഉണ്ട്. ഒരു നല്ല സുഹൃത്തുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരുപാട് വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് പലരും ഇതിനോടകം തെളിയിച്ചും കഴിഞ്ഞു. ഒരു സുഹൃത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാമെങ്കില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്നാല്‍ എന്തായിരിക്കും സംഭവിക്കുക? സംശയമൊന്നും വേണ്ട, നല്ലൊരു മാറ്റത്തിന്റെ തുടക്കം തന്നെയാകും […]













