പ്രതിസന്ധിയില്‍ പിറന്ന ആശയം; രണ്ട് ലക്ഷത്തില്‍ അധികം വധുക്കളുടെ സ്വപ്‌നം സഫലമാക്കിയ ഗോള്‍ഡന്‍ കപ്പ്
അറിഞ്ഞും അറിയാതെയും നമുക്ക് മുന്നിലൂടെ പ്രതിദിനം മിന്നിമറയുന്ന ജീവിതങ്ങള്‍ നിരവധിയാണ്. ചിലരുടെ ജീവിതങ്ങള്‍ മറ്റുചിലര്‍ക്ക് സ്വപ്‌നമാകാറുണ്ട്. തനിക്ക് മുമ്പിലെത്തിയ അത്തരമൊരു ജീവിതാനുഭവത്തില്‍ നിന്നാണ് മലപ്പുറം താനൂര്‍ സ്വദേശിയായ മുഹമ്മദ് നിഹാല്‍ തന്റെ സ്വപ്‌നസംരംഭത്തിന് തറക്കല്ലിടുന്നത്; ‘ഗോള്‍ഡന്‍ കപ്പ്’ എന്ന പ്രീമിയം റെന്റല്‍ ജ്വല്ലറി ബ്രാന്‍ഡ്. സാധാരണ കുടുംബത്തിലായിരുന്നു നിഹാലിന്റെ ജനനം. ബേക്കറിയിലുള്‍പ്പെടെ ചെറുജോലികള്‍ ചെയ്തായിരുന്നു പഠനത്തിനും തന്റെ ആവശ്യങ്ങള്‍ക്കും നിഹാല്‍ അക്കാലത്ത് പണം കണ്ടെത്തിയിരുന്നത്. ജ്വല്ലറി മേഖലയിലെ സെയില്‍സ് ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന കാലമായിരുന്നു നിഹാലിന്റെ ജീവിതത്തിലെ വഴിത്തിരിവായി […]













