Special Story Success Story

ഒരു വീട് നിങ്ങളുടെ സ്വപ്‌നമാണോ? എങ്കില്‍ കൃത്യമായ പ്ലാനിലും ബഡ്ജറ്റിലും ഇനി നിങ്ങളുടെ സ്വപ്‌ന സൗധമുയരും

ഒരു വീട് നിര്‍മിക്കുക എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു വീട് പൂര്‍ത്തിയാകുന്നത്. ഓരോ ഘട്ടങ്ങളിലും കൃത്യമായ മേല്‍നോട്ടവും ചുവടുവയ്പുകളും നടത്തിയാല്‍ മാത്രമാണ് ഒരു വീട് നാം ഉദ്ദേശിച്ചത് പോലെ പണിതെടുക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ, ഈ മേഖലയില്‍ വിദഗ്ധ പ്രാവീണ്യം ആവശ്യമാണ്. തന്റെ കഴിവും പരിശ്രമവും കൊണ്ട് 22 വര്‍ഷങ്ങളുടെ പ്രാഗല്ഭ്യം നേടി ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ശോഭിച്ച വ്യക്തിയാണ് ശ്യാം സുന്ദര്‍. അദ്ദേഹത്തിന്റെ സ്വപ്‌ന സംരംഭമാണ് VIDYA AND SYAM ARCHITECTS ENGINEERS. […]

Entreprenuership

വസ്ത്രാലങ്കാര ലോകത്ത് ചരിത്രമെഴുതി Lily Dale Designer

വസ്ത്രാലങ്കാര ലോകത്ത് വ്യത്യസതത കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഡിസൈനുകള്‍ കൊണ്ടും ഇന്ന് അത്ഭുതം തീര്‍ക്കുകയാണ് Lily Dale Designer Studio എന്ന സംരംഭം. ആത്മവിശ്വാസവും വസ്ത്ര ഡിസൈനിങിനോടുള്ള പാഷനും സഹോദരിമാരായ അഭിരാമി ഷാജുവിനെയും അപര്‍ണ ഷാജുവിനെയും അമ്മ ലതാ ഷാജുവിനെയും നയിച്ചത് നിരവധി കസ്റ്റമേഴ്‌സുള്ള ഒരു ബ്രാന്‍ഡ് ഡിസൈനിങ് സ്റ്റുഡിയോയുടെ ആരംഭത്തിലേക്കാണ്. ഒരു സംരംഭം എങ്ങനെ ബ്രാന്‍ഡ് ആകുന്നു എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് Lily Dale Designer Studio എന്ന സംരംഭം. ഇവിടെ ഒരുക്കുന്ന […]

Success Story

നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നിങ്ങളുടെ ഭവനം പടുത്തുയര്‍ത്താന്‍ നിങ്ങള്‍ക്ക് തുണയായി ഇനി ഞങ്ങളും: ORANZAI BUILDERS

ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഘടകം അവരുടെ വീട് തന്നെയാണ്. എവിടെയെല്ലാം യാത്ര ചെയ്തു വന്നാലും തന്റെ വീട്ടിലെത്തുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ വീട് നിര്‍മിക്കപ്പെടുമ്പോള്‍ അത് കേവലം ഒരു കെട്ടിടത്തിന്റെ നിര്‍മാണം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. അത് ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയാണ്. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നിങ്ങളുടെ ഭവനം നിര്‍മ്മിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് തുണയായി ഇനി ORANZAI […]

Entreprenuership Special Story

ലക്ഷ്യമുണ്ടങ്കില്‍ മാര്‍ഗവും ഉണ്ട് ; രാജ്യാന്തര ശ്രദ്ധ നേടി സെന ഡിസൈന്‍സ്‌

ലക്ഷ്യമുണ്ടെങ്കില്‍ അവിടെ മാര്‍ഗവും ഉണ്ട് എന്നാണല്ലോ പറയാറ്. ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യം എല്ലാ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഒരിക്കലെങ്കിലും കടന്നു വന്നിട്ടുണ്ടാകും. അടഞ്ഞ വാതിലുകളിലേക്ക് നോക്കി വിഷമിക്കാതെ, പുതിയത് കണ്ടെത്താനും അതിലൂടെ സഞ്ചരിച്ച് തന്റേതായ ഒരു പാത കണ്ടെത്താനും സാധിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ വ്യക്തിവികാസം നേടുന്നത്. മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം ജീവിതം സന്തോഷവും സമ്പുഷ്ടവുമാക്കുക. അത്തരത്തില്‍ തന്റേതായ വഴി കണ്ടെത്തി ജീവിതവിജയം കൈവരിച്ചിരിക്കുകയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ സനു ജിയോ. സനുവിന്റെ ഓണ്‍ലൈന്‍ ബൊട്ടിക്ക് ആയ […]

Entreprenuership Special Story

‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ” ഫിറ്റ്‌നസ് ലോകത്ത് വിജയകിരീടം ചൂടി ജെയ്‌സണ്‍ ജേക്കബ്

ഫിറ്റ്‌നസ് ഇഷ്ടപ്പെടാത്ത ആരാണുള്ളത് ? കഷ്ടപ്പെടാതെ ഫിറ്റ്‌നസ് നേടാനാണെങ്കില്‍ ഈ മേഖലയിലേക്ക് ഇറങ്ങി വരാന്‍ ഏതൊരു വ്യക്തിയും തയ്യാറാകും. എന്നാല്‍ ‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ’ എന്നതാണ് ഫിറ്റ്‌നസ് മേഖലയിലെ പ്രധാന തത്വം. വര്‍ഷങ്ങളായി ഫിറ്റ്‌നസ് മേഖലയില്‍ തുടരുകയും നിരവധി ആളുകളെ ഫിറ്റ്‌നസിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത വ്യക്തിയാണ് ജയ്‌സണ്‍ ജേക്കബ്. ‘ഡ്രീം ജിം’ എന്ന ഫിറ്റ്‌നസ് ലോകത്തിന്റെ അധിപനാണ് ജെയ്‌സണ്‍. എറണാകുളം കടവന്ത്ര കേന്ദ്രമാക്കിയാണ് ഈ സംരംഭം ഇന്ന് പ്രവര്‍ത്തിക്കുന്നത്. തന്റെ പതിനാറാമത്തെ വയസ്സു മുതല്‍ […]

Special Story Success Story

”പഴികളല്ല, വഴികളായിയുന്നു എനിക്ക് മുന്നില്‍”: സാഹചര്യങ്ങളെ പൊരുതി തോല്‍പിച്ച യുവസംരംഭക ഷാനിഫ അഫ്‌സല്‍

ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നാലും സാഹചര്യങ്ങളെ പഴിച്ച് ജീവിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൃത്യമായ ചിന്തകളും അതിനനുസരിച്ചുള്ള പ്രവൃത്തികളുമാണ്. ‘എനിക്ക് സാധിക്കു’മെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കാന്‍ മറ്റൊരാള്‍ വിചാരിച്ചാല്‍ സാധിക്കില്ല. അങ്ങനെ സ്വന്തം ലക്ഷ്യവും മാര്‍ഗവും കണ്ടെത്തി വിജയം കൈവരിച്ച വ്യക്തിയാണ് ഷാനിഫ അഫ്‌സല്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയാണ് ഷാനിഫ. ഭര്‍ത്താവ് അഫ്‌സല്‍, മക്കളായ അംന, ഫസ, സല, നൈല്‍ എന്നിവരടങ്ങുന്നതാണ് ഷാനിഫയുടെ കൊച്ചു കുടുംബം. […]

Entreprenuership Success Story

പ്രീമിയം ക്വാളിറ്റിയില്‍ 100% പരിശുദ്ധമായ തേനുമായി തടത്തില്‍ ഫാം ഹണി നിങ്ങളിലേക്ക്

പരിശുദ്ധമായ വസ്തുക്കള്‍ക്ക് വിപണി സാധ്യത വളരെ കൂടുതലാണ്. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമുക്ക് ചുറ്റുമുള്ള നിരവധി വസ്തുക്കളില്‍ നിന്നും ഗുണമേന്മയുള്ള വസ്തുക്കള്‍ കണ്ടെത്തുക എന്നാല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിശുദ്ധമായ ഒന്ന് തനിക്ക് വിപണിയില്‍ എത്തിക്കണമെന്ന ചിന്തയാണ് ബിജു തടത്തില്‍ എന്ന വ്യക്തിയെ ‘ഹണി ബിസിനസി’ലേക്ക് വഴി തിരിച്ചത്. കോതമംഗലം കേന്ദ്രമാക്കിയാണ് ബിജുവിന്റെ ഹണി ബിസിനസ് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് കേരളത്തിനു പുറത്ത് വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ വിതരണം […]

Entreprenuership Success Story

കരവിരുതിനാല്‍ ഒരു കയ്യൊപ്പ്; മേക്കപ്പ് ലോകത്ത് മാന്ത്രികത തീര്‍ത്ത് നീതു സുഭാഷ്

ഓരോ ജോലിയെയും മികവുറ്റതാക്കുന്നത് അത് നിര്‍വഹിക്കുന്ന ആള്‍ക്ക് ആ മേഖലയിലെ കഴിവ് തന്നെയാണ്. കഴിവുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; മാര്‍ഗമുണ്ടെങ്കില്‍ വിജയവുമുണ്ട് എന്നതാണ് ലോകതത്വം. മേക്കപ്പ് രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അറിഞ്ഞ് ഓരോ നവ വധുവിനെയും മനോഹരിയാക്കി അണിയിച്ചൊരുക്കി, തന്റെ കരവിരുത് കൊണ്ട് ആ മേഖലയില്‍ മാന്ത്രികത തീര്‍ക്കുന്ന സംരംഭകയാണ് നീതു സുഭാഷ്. തിരുവനന്തപുരം ചാക്കയാണ് നീതുവിന്റെ സ്വദേശം. ഇവിടം കേന്ദ്രീകരിച്ചുകൊണ്ട് തന്നെയാണ് മേക്കപ്പിന്റെ ലോകം തുറന്നിരിക്കുന്നത്. നീതു സുഭാഷ് മേക്കപ്പ് ആര്‍ട്ടിസ്ട്രി എന്ന പേരിലാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി […]

Entreprenuership Special Story

ഭവന നിര്‍മാണം ഇനി എന്തെളുപ്പം ; കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പുതുപുത്തന്‍ ആശയങ്ങളുമായി ജി എസ് ക്രിയേഷന്‍സ്‌

ശക്തമായ ആഗ്രഹങ്ങളാണ് ഓരോ വ്യക്തിയെയും പലതും നേടാന്‍ സഹായിക്കുന്നത്. പൗലോ കൊയിലോയുടെ ‘ആല്‍ക്കമിസ്റ്റ്’ എന്ന പുസ്തകത്തില്‍ പറഞ്ഞതുപോലെ, ശക്തമായ ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ആ ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ലോകം മുഴുവന്‍ നമ്മുടെ കൂടെ നില്‍ക്കും! ആഗ്രഹങ്ങള്‍ക്കൊപ്പം അവ നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ കൂടി നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഒരു വ്യക്തി അലസനായി തുടരുകയാണെങ്കില്‍ ജീവിതത്തില്‍ യാതൊന്നും തന്നെ നേടിയെടുക്കാന്‍ സാധിക്കില്ല. ഏതൊരു മേഖലയ്ക്കും അതിന്റേതായ ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്. അതുപോലെതന്നെ, കണ്‍സ്ട്രക്ഷന്‍ മേഖല എന്നത് പലരും നിലനില്‍ക്കാന്‍ മടിക്കുന്ന ഒരു മേഖല […]

Entreprenuership Success Story

സ്വപ്നത്തിന് പിന്നാലെ പറന്ന് വിജയം നേടിയ വനിത സംരംഭക; അഭിരാമി ശബരിനാഥ്‌

ഓരോ വ്യക്തികളുടെയും വിജയത്തിന് പിന്നിലുള്ളത് അവരുടെ ആത്മവിശ്വാസം തന്നെയാണ്. പൊരുതിയാല്‍ നേടാനാകും എന്ന ഉറച്ച വിശ്വാസം തന്നെയാണ് ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. ജീവിതത്തില്‍ നമുക്ക് മുന്നില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ ഓരോന്നിനെയും തരണം ചെയ്തു മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് നാം ആഗ്രഹിച്ച ആ സ്വപ്‌നലോകത്ത് എത്തിപ്പെടുന്നത്. അത്തരത്തില്‍ തന്റെ ആഗ്രഹങ്ങളെ മുറുകെ പിടിച്ചുകൊണ്ട് വിജയം നേടിയ വ്യക്തിയാണ് അഭിരാമി ശബരിനാഥ്. ഇന്ന് ‘ആമിസ് ബ്രൈഡല്‍ മേക്ക് ഓവര്‍ കരിമുകള്‍’ എന്ന സംരംഭത്തിന്റെ ഉടമയാണ് അഭിരാമി ശബരിനാഥ്. ചെറുപ്പം മുതലേ മേക്കപ്പിനോട് […]