Entreprenuership Success Story

സോണിയയ്ക്ക് ഇത് വെറും മേക്കപ്പ് അല്ല, അടങ്ങാത്ത ആഗ്രഹമാണ്

ബ്യൂട്ടി പാര്‍ലറുകളോടും മേക്ക് ഓവര്‍ സ്റ്റുഡിയോകളോടുമുള്ള മലയാളിയുടെ വിമുഖത മാറിത്തുടങ്ങുന്നത് അടുത്തകാലത്തായാണ്. വിവാഹം പോലുള്ള അത്യധികം പ്രധാനപ്പെട്ട ചടങ്ങുകള്‍ പരിഗണിച്ചല്ലാതെ ഇവിടങ്ങളിലേക്ക് സാധാരണക്കാരായ ആളുകള്‍ കടന്നുചെല്ലുന്നതും വളരെ ചുരുക്കമായിരുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെയും അതിലുപരി ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയതോടെ ഈ മനോഭാവത്തില്‍ വലിയ രീതിയില്‍ മാറ്റവും കണ്ടുതുടങ്ങി. മുഖത്തും തലമുടിയിലും ഉള്‍പ്പടെ ശരിയായ രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയതോടെ ഇവിടങ്ങളിലേക്ക് ആളുകളുടെ ഒഴുക്കും വര്‍ധിച്ചു. ഇത്തരത്തില്‍ പഴയകാലത്തിന്റെ അബദ്ധ ധാരണകളില്‍ തളച്ചിടപ്പെടുകയും, […]

Entreprenuership Success Story

‘വലുപ്പ ചെറുപ്പമില്ലാതെ’ പരിപാടി കളറാക്കാന്‍ Exeevents

വിശേഷപ്പെട്ട പരിപാടികള്‍ക്കിടയില്‍ മറ്റു തിരക്കുകളില്‍ അകപ്പെടാതിരിക്കാനും അതിനെ ചുറ്റിപറ്റിയുള്ള ടെന്‍ഷന്‍ ഒഴിവാക്കുന്നതിനുമായാണ് ഓരോരുത്തരും ഇവന്റ് മാനേജ്‌മെന്റുകാരെ സമീപിക്കാറുള്ളത്. ഇത് പരിഗണിച്ച് പരിചയത്തിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് പരിപാടിയിലുടനീളം ടെന്‍ഷന്‍ അടിക്കേണ്ടതായി വരുമ്പോഴുണ്ടാവുന്ന മാനസിക സംഘര്‍ഷവും വളരെ വലുതായിരിക്കും. ജോലിഭാരം കുറയ്ക്കാനായി തിരഞ്ഞെടുത്ത മാര്‍ഗം ഒടുവില്‍ അധിക ജോലിയായി മാറിയ അനുഭവമുള്ളവര്‍ ഒട്ടനേകവുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്കിടയിലാണ് ഏറ്റെടുത്ത ജോലികള്‍ ‘ക്വളിറ്റി’യിലും സര്‍വോപരി സമയനിഷ്ഠയിലും ഉറപ്പാക്കി അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള Exeevents വ്യത്യസ്തമാവുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ പങ്കെടുക്കുന്ന […]

Entreprenuership Success Story

രോഗങ്ങളുടെ വേര് അറിഞ്ഞുള്ള ‘പരമ്പരാഗത ചികിത്സ’യുമായി കളരിയാശാന്‍ ശിവകുമാര്‍

അസുഖങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകളും അലട്ടുമ്പോള്‍ ഏത് ചികിത്സാരീതി സ്വീകരിക്കാം എന്നതോര്‍ത്ത് ആശങ്കപ്പെടാറുള്ളവരാണ് ഓരോരുത്തരും. പനി, ജലദോഷം തുടങ്ങി താരതമ്യേന ചെറിയ രോഗങ്ങള്‍ക്ക് അലോപ്പതിയെ തന്നെയാവും ഭൂരിഭാഗവും സമീപിക്കുക. എന്നാല്‍, നടുവേദന, കഴുത്ത് വേദന, സന്ധി സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയില്‍ ആയുര്‍വേദവും ഹോമിയോപ്പതിയും തന്നെയാവും മിക്കവാറും എല്ലാവരും പരിഗണിക്കുക. ഇതില്‍ തന്നെ രോഗാവസ്ഥയെ പൂര്‍ണമായും സുഖപ്പെടുത്തുന്നു എന്നതുകൊണ്ടുതന്നെ ആയുര്‍വേദത്തിന് തന്നെയാവും പ്രഥമ പരിഗണനയും ലഭിക്കുക. എന്നാല്‍ ആയുര്‍വേദ ചികിത്സാരീതിക്കൊപ്പം രോഗത്തിന്റെ വേരറിഞ്ഞുള്ള പരമ്പരാഗത ചികിത്സാരീതിയാണ് കളരിയാശാനായ ശിവകുമാര്‍ മുന്നോട്ടുവയ്ക്കുന്നത്. […]

Entreprenuership Success Story

ഡിസൈനിങ്ങിന്റെ വേറിട്ട മുഖം, ഫാബ്രിക് പെയിന്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ‘Joanna Fashions’

ഡിസൈനിങ് എന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസിലേയ്ക്ക് ആദ്യമെത്തുന്നത് എബ്രോയിഡറിയും പ്രിന്റിങ്ങുമെല്ലാമായിരിക്കും. എന്നാല്‍ അതിനപ്പുറത്ത് ഡിസൈനിങ്ങില്‍ ഫാബ്രിക് പെയിന്റിങ്ങിന്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് മുംബൈ മലയാളികളായ ജിന്‍സി വര്‍ഗീസും ബിനു എഡിസണും. ഇരുവര്‍ക്കും പെയിന്റിങ്ങിനോടുണ്ടായിരുന്ന താത്പര്യം പതിയെ പ്രൊഫഷനായി മാറുകയായിരുന്നു. അധ്യാപികയായിരുന്ന ജിന്‍സിയ്ക്ക് ചെറുപ്പം മുതല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനോടും പെയിന്റിങ്ങിനോടുമെല്ലാം പ്രത്യേക താത്പര്യമായിരുന്നു. ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പലകാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. ബിനുവിന് തന്റെ അമ്മയില്‍ നിന്നാണ് ഫാബ്രിക് പെയിന്റിങ്ങിനോടുള്ള താത്പര്യം പകര്‍ന്നുകിട്ടിയത്. അങ്ങനെയിരിക്കെ സുഹൃത്തുക്കളായ ഇരുവരും […]

Special Story Success Story

‘പടം വരയും ചുമരെഴുത്തും’ വെറും കലയല്ല, വിനോദിന്റെ സന്തോഷങ്ങളാണ്

ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സന്തോഷങ്ങളില്‍ ഒന്ന് മനസ്സിന് ഇഷ്ടപ്പെട്ട മേഖലയില്‍ അത്രയേറെ ഇഷ്ടമുള്ള ജോലി ചെയ്യുക എന്നതാണ്. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരില്‍ ഒരുകൂട്ടര്‍ കലാകാരന്മാരാവും. ദൈവികമായ ഒരു കഴിവിനൊപ്പം അത് പ്രയോഗിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും അംഗീകാരങ്ങളും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. മറ്റെല്ലാം ഒഴിവാക്കി തന്റെ ഇഷ്ട കലയെ പൂര്‍ണതയില്‍ എത്തിച്ചു കാണുമ്പോഴുള്ള തൃപ്തിയും സന്തോഷത്തിനും വിലയിടാനും കഴിയില്ല. ഇത്തരത്തില്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടം കൊണ്ട് ഒപ്പം കൂട്ടിയ പടം വരയും ചുമരെഴുത്തുമായി മുന്നേറുന്ന കലാകാരനാണ് […]

Career Entreprenuership

മത്സരബുദ്ധിയല്ല, കൈപിടിച്ചുയര്‍ത്തല്‍; ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കിടയിലെ സില്‍ന കണ്ണോത്ത് എന്ന ‘പെണ്‍കരുത്ത്’

ബിസിനസുമായി മുന്നോട്ടുപോകുന്നവരെ സംബന്ധിച്ചു ഏറെ തലവേദന പിടിക്കുന്ന വേളയാണ് ടാക്‌സ് റിട്ടേണിങ്ങിനോട് അടുക്കുന്ന സമയം. കാലങ്ങളായി ഓരോ ടാക്‌സ് പ്രാക്ടീഷണര്‍മാരുടെ സേവനം തേടുന്നവരാണെങ്കിലും ഇടയ്ക്കിടെ ഈ മേഖലയില്‍ വരുന്ന പരിഷ്‌കാരങ്ങളിലെ വ്യക്തതയില്ലായ്മ കൂടുതലായും ബാധിക്കുക ആവശ്യക്കാരനെ തന്നെയാണ്. ടാക്‌സ് റിട്ടേണിങ്ങിലെ നൂലാമാലകളും സബ്മിഷനുമായി ബന്ധപ്പെട്ട രേഖകളുമായി ഓടുന്ന ഈ സമയത്ത് ഭൂരിഭാഗം ആളുകളും ചിന്തിക്കുക, കാര്യങ്ങള്‍ കണ്ടറിഞ്ഞ് വേണ്ടവിധം ചെയ്യുന്ന ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്നുതന്നെയാവും. ഇത്തരത്തില്‍, ഒരാളുടെ സംരംഭവുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗിലെയും ടാക്‌സ് ഫയലിങ്, റിട്ടേണിങ് […]

Career EduPlus Special Story Success Story

പാഷന് വേണ്ടിയെടുത്ത തീരുമാനങ്ങള്‍ എത്തിച്ചത് വിജയത്തില്‍; 24കാരിയായ സ്വാതി ‘ലൂക്കാ കോസ്‌മെറ്റോളജി അക്കാഡമി’ എന്ന സ്ഥാപനത്തിന്റെ അമരക്കാരിയായ കഥ…

പാഷനാണോ പ്രൊഫഷനാണോ വലുതെന്ന് ചോദിച്ചാല്‍ പാഷന് പിന്നാലെ പോകാന്‍ താല്പര്യപ്പെടുന്നവര്‍ ആണെങ്കിലും ഭാവിയെ പറ്റിയുള്ള ആകുലതകള്‍ കാരണം പ്രൊഫഷനെ ചേര്‍ത്തുപിടിക്കാന്‍ ആണ് ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എന്നാല്‍ മനസ്സില്‍ തോന്നിയ ഇഷ്ടത്തിനും ആഗ്രഹത്തിനും പിന്നാലെ സഞ്ചരിക്കാന്‍ ഒരാളെങ്കിലും തയ്യാറായാല്‍ അതൊരു ചരിത്രം തന്നെയാകും. അത്തരത്തില്‍ ബ്യൂട്ടീഷന്‍ മേഖലയില്‍ നാളെയുടെ അടയാളപ്പെടുത്തലാകാന്‍ ഒരുങ്ങുകയാണ് സ്വാതി എന്ന തൃശ്ശൂര്‍ സ്വദേശിനി. നന്നേ ചെറുപ്പത്തില്‍ തന്നെ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു കോസ്‌മെറ്റോളജി അക്കാദമിയുടെ അമരക്കാരിയാവുക എന്നത് ഒരു ചെറിയ കാര്യമല്ല. […]

Special Story Success Story

കടലാസും കടന്ന് ശരീരത്തില്‍ വര തീര്‍ത്ത് Outlayer Tattoo

ഓരോ വസ്തുവിന്റെയും പുതുമ അത് സ്വന്തമാവുന്നതോടെ ക്രമേണയോ ക്രമാതീതമായോ കുറയാറുണ്ട്. എന്നാല്‍ കൂടെ കൂടുന്നത് മുതല്‍ ജീവിതാവസാനം വരെ ആ ‘പകിട്ട്’ ചോരാതെ കൂടെയുണ്ടാവുന്ന അപൂര്‍വം ചില വസ്തുക്കളും പ്രക്രിയകളും കാണും. അത്തരത്തില്‍ ഒന്നാണ് ടാറ്റൂകള്‍. ഏറെ പ്രിയപ്പെട്ടതും ഓര്‍ത്തുവയ്ക്കാന്‍ ഇഷ്ടപ്പെട്ടതുമായവയെ കടലാസിലോ മറ്റ് മാര്‍ഗങ്ങളിലോ മാറ്റി സൂക്ഷിക്കാതെ, നമ്മളുടെ സ്വന്തം ശരീരത്തിലേക്ക് നേരിട്ട് ചേര്‍ത്തുവയ്ക്കുന്ന രീതി കൂടിയാണിത്. അത്രമാത്രം പ്രിയങ്കരമായവയെ ശരീരത്തിലേക്ക് പകര്‍ത്തുമ്പോള്‍ വളരെയധികം ശ്രദ്ധയും പരിചയസമ്പത്തും അതിലുപരി കലാ-കരവിരുതും അത്യാവശ്യവുമാണ്. ഇതെല്ലാം പരിഗണിക്കുന്ന ഒരാളെ […]

Entreprenuership Success Story

ഇത് കൂട്ടായ്മയിലൂടെ നേടിയ വിജയം ഡിസൈനിങ് രംഗത്ത് ഒരു പതിറ്റാണ്ട് പിന്നിട്ട് ‘Miss Mannequin Designer Boutique’

സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് ഓരോ സ്ഥാപനവും കെട്ടിപ്പടുക്കുന്നത്. അത്തരത്തില്‍ വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത സ്ഥാപനമാണ് തൃശൂരില്‍ ജില്ലയിലെ മൂന്നുപീടികയിലും ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തിക്കുന്ന ‘Miss Mannequin Designer Boutique’. സ്‌നേഹ, സൂര്യ, സ്വപ്‌ന എന്നീ മൂന്ന് സഹോദരിമാരുടെ സ്വപ്‌ന സാക്ഷാത്കാരമാണ് Miss Mannequin Designer Boutique. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നേഹ തുടങ്ങിവച്ച സ്ഥാപനമാണിത്. ചെറുപ്പം മുതല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിലും എംബ്രോയിഡറി […]

Entreprenuership Success Story

ഉപ്പയുടെ വാക്കുകള്‍ വിജയമന്ത്രമാക്കി, മലബാര്‍ ബിരിയാണിയുടെ രുചി പത്മനാഭന്റെ മണ്ണില്‍ എത്തിച്ച സംരംഭകന്‍

കാലങ്ങള്‍ക്ക് ശേഷം ചങ്ങാതിമാര്‍ എല്ലാവരുംകൂടി പത്മനാഭന്റെ മണ്ണില്‍ ഒരു കല്യാണവിരുന്നിന്റെ സല്‍ക്കാരത്തിന് ഒത്തുകൂടി. പാട്ടും മേളവും പരദൂഷണവും ഒക്കെ കഴിഞ്ഞപ്പോള്‍ വിശപ്പിന്റെ വിളികൊണ്ട് എല്ലാവരുടെയും കണ്ണുകള്‍ തീന്‍മേശയിലേക്ക് നീണ്ടു. നല്ല ചൂടുള്ള ബിരിയാണി പാത്രത്തിലേക്ക് പകര്‍ന്നപ്പോള്‍ വയറ്റില്‍ നിന്നുള്ള വിശപ്പിന്റെ വിളിയുടെ ശബ്ദം കൂടിയതും വായില്‍ വെള്ളം നിറഞ്ഞതും ഒന്നിച്ചായിരുന്നു. അച്ചാറും സാലഡും കൂട്ടി അവനെ ഒരു പിടി പിടിച്ചപ്പോള്‍ വായില്‍ അറിയാതെ വന്നു, ആഹാ അന്തസ്സ് ! കഴുകിയ കയ്യില്‍ നിന്ന് ബിരിയാണി മണം വിട്ടു […]