Entreprenuership Success Story

വിജയം വിളിപ്പാടകലെ… ജീവിത യാത്രയില്‍ തളര്‍ന്നുപോയോ? നിങ്ങളെ കൈപിടിച്ചുയത്താന്‍ ഞങ്ങളുണ്ട്: കസാക്ക്‌ ബെഞ്ചാലി

ജീവിതത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും പേടിപ്പെടുത്തുന്ന മനോഭാവമാണ് പലര്‍ക്കുമുള്ളത്. പലതരം കെട്ടുപാടുകളില്‍ തട്ടി നാം കാലിടറി വീഴുമ്പോള്‍, അവിടെ നിന്നും കരകയറ്റാന്‍ പ്രാപ്തനായ ഒരാളെ നാം തിരയാറുണ്ട്. പലരും സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുകയും അവ എവിടെയും എത്താതെ, പാതിവഴിയില്‍ നിര്‍ത്തി പോകേണ്ടി വരികയും ചെയ്യുന്നു. എന്നാല്‍, ഇനി ബിസിനസ് സംരംഭങ്ങള്‍ക്ക് വ്യത്യസ്തതയാര്‍ന്ന കാഴ്ചപ്പാട് നല്‍കാന്‍, മുന്‍പോട്ട് എങ്ങനെ സഞ്ചരിക്കണമെന്ന് എന്ന് വ്യക്തമായി നിര്‍ദേശം തരാന്‍ തയ്യാറായി നിങ്ങള്‍ക്കു മുന്‍പില്‍ ഒരാളുണ്ട്; കസാക്ക്‌ ബെഞ്ചാലി. ഒരു ബിസിനസ് പ്രൊഫഷണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ […]

Entreprenuership Special Story Success Story

റോസ് ഷഹനാസ് ബ്യൂട്ടി ക്ലിനിക് ഇനി ‘മെലൂഹ യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് ബ്രൈഡല്‍ മേക്ക് ഓവര്‍’

അറിവും കഴിവും ഒത്തുചേരുമ്പോള്‍ മാത്രമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ സാധിക്കുക. അതിനൊപ്പം നിരന്തരമായ പരിശ്രമങ്ങളും ആവശ്യമാണ്. മറ്റൊരു വ്യക്തിയുടെ അഭിപ്രായങ്ങളോ മുന്‍വിധികളോ അല്ല ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. ഉയരങ്ങളില്‍ എത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ്. നിരവധി പ്രതിസന്ധികള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയെല്ലാം മറികടക്കാനുള്ള മനോധൈര്യമാണ് ആദ്യം നേടേണ്ടത്. അങ്ങനെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും ഉയരങ്ങളിലേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണ്, ‘റോസ് ഷഹനാസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കി’ന്റെ സാരഥിയായ പങ്കജം കെ.കെ. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് പങ്കജം തന്റെ […]

Entreprenuership Special Story Success Story

സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കു മാറ്റ് കൂട്ടാന്‍, അഴകിനു കാവലായി അനിതാസ് ഏയ്ഞ്ചല്‍

സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഒരേ പോലെ മാറ്റ് കൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇവിടെ സ്ത്രീയുടെയും പുരുഷന്റെയും മനസ്സറിഞ്ഞ് അവരുടെ സൗന്ദര്യത്തിന് നിറം പകര്‍ന്ന കഥയാണ് അനിത എന്ന പത്തനംതിട്ടക്കാരിക്ക് 32 വര്‍ഷം പിന്നിടുന്ന ഈ വിജയ യാത്രയിലുടനീളം പറയാനുള്ളത്. 1989 ല്‍ തന്റെ 19-ാമത്തെ വയസ്സിലാണ് അനിത പത്തനംതിട്ടയുടെ സ്വന്തം മണ്ണില്‍ നിന്ന് അനിതാസ് എയ്ഞ്ചല്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ബ്യൂട്ടി പാര്‍ലറിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന കാലത്ത് നിന്നാണ് […]

Career EduPlus Success Story

കോര്‍പ്പറേറ്റ് വിദ്യാഭ്യസ മേഖലയില്‍ അദ്ഭുതം സൃഷ്ടിച്ച് People Institute of Management Studies (PIMS)

കോര്‍പ്പറേറ്റ് രംഗത്ത് തിളങ്ങുക എന്നതും മികച്ച സംരംഭങ്ങള്‍ കൊണ്ട് രാജ്യത്തെ ഉന്നതിയിലെത്തിക്കുക എന്നതും പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരണമെങ്കില്‍ കോര്‍പ്പറേറ്റ് മേഖലയെ കുറിച്ചുള്ള അറിവും കൃത്യമായ സംരംഭ വൈദഗ്ധ്യവും ആവശ്യമാണ്. അത്തരത്തില്‍ മികച്ച അറിവ് പ്രദാനം ചെയ്യുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. കാസര്‍കോട് കോര്‍പ്പറേറ്റിവ് എഡ്യൂക്കേഷന്‍ സൊസൈറ്റി എന്ന കേരളത്തിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന People Institute of Management Studies (PIMS) ആണ് ആ […]

Career Special Story Success Story

‘ഇതൊരു കളിയല്ല കലയാണ് ‘ ഫോട്ടോഗ്രാഫി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ നിസാം സുപ്പി

നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്. ഒരു ചെടി ഒരിക്കലും കുറഞ്ഞ സമയം കൊണ്ട് വളര്‍ന്ന് വലിയ വൃക്ഷമായി മറ്റുള്ളവര്‍ക്ക് തണലേകാറില്ല. അതുപോലെതന്നെയാണ് മനുഷ്യനും. ജീവിതത്തില്‍ ഉണ്ടാകുന്ന പല സാഹചര്യങ്ങളെയും പൊരുതി തോല്‍പ്പിച്ചുകൊണ്ട് വേണം മുന്നേറാന്‍, മറ്റുള്ളവര്‍ക്ക് ഒരു തണലായി മാറാന്‍. ഒരുപക്ഷേ, എല്ലാവരും തനിക്കെതിരാണെങ്കില്‍ പോലും സ്വന്തം കരുത്തില്‍ വിശ്വസിച്ചാല്‍ അവന് വിജയത്തിലെത്താന്‍ സാധിച്ചേക്കാം. അത്തരത്തില്‍ സ്വന്തം കരുത്തും മനോബലവും കൈമുതലാക്കി, ഫോട്ടോഗ്രാഫി മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് […]

Career Entreprenuership Special Story

ശരത് ഘോഷ് ; ഹൃദയം തൊട്ടറിഞ്ഞ ഫോട്ടോഗ്രാഫര്‍ കരിയറിലെ മനോഹരമായ 15 വര്‍ഷങ്ങളും റെയിന്‍ബോ മീഡിയ എന്ന സ്വപ്‌നവും

ഏതൊരു വ്യക്തിയും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്നെന്നും സൂക്ഷിച്ചു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്നതിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഫോട്ടോഗ്രഫിയുടെ പ്രാധാന്യം ഒട്ടും സൗന്ദര്യം ചോരാതെ നിലനില്ക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തി, അവ അവിസ്മരണീയമാക്കാന്‍ സഹായിക്കുന്ന ഒരു വ്യക്തിയുണ്ട് ഇവിടെ.. കോഴിക്കോട് സ്വദേശിയായ ശരത് ഘോഷ്… ! ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി ഈരംഗത്ത് അദ്ദേഹം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചെറുപ്പത്തില്‍ തന്നെ ഫോട്ടോഗ്രാഫിയോട് വളരെയധികം താല്പര്യമുണ്ടായിരുന്നു. അന്നു മുതല്‍ […]

Special Story Success Story

അധ്യാപകരായിരുന്ന മൂന്ന് ചെറുപ്പക്കാര്‍ ജോലി ഉപേക്ഷിച്ച് തുടങ്ങിയ സംരംഭം; ഇന്ന് ആയിരങ്ങള്‍ക്ക് പ്രകാശമേകുന്ന ലാംഗേജ് ട്രെയിനിങ് സെന്റര്‍

മൂന്ന് ചെറുപ്പക്കാരായ അധ്യാപകര്‍ തുടക്കം കുറിച്ച IILT എന്ന Language Training സെന്റര്‍ ഇന്ന് ലോകം മുഴുവന്‍ കസ്റ്റമേഴ്സുള്ള വിജയ സംരഭമായി ചരിത്രം കുറിക്കുകയാണ്. IILT യെ ലോകം മുഴുവന്‍ എത്തിച്ച ആ സംരഭകര്‍ നമുക്കൊപ്പം ചേരുന്നു. IILT Education Private Limited എന്ന സംരംഭം ഇന്ന് കേരളത്തിന് വളരെ സുപരിചിതമാണ്. ഈ മേഖലയിലേക്കുള്ള നിങ്ങളുടെ ചുവടുവയ്പ് എങ്ങനെയായിരുന്നു? ഓരോ വ്യക്തികള്‍ക്കും ഇംഗ്ലീഷ് ഭാഷയെ സംബന്ധിച്ച വ്യക്തമായ പരിശീലനം ലഭിക്കുകയാണെങ്കില്‍ അനായാസം ഇംഗ്ലീഷ് പഠിച്ചെടുക്കുവാനും ആ ഭാഷയില്‍ […]

business Entreprenuership Tech

സാധാരണക്കാര്‍ക്കും ഓണ്‍ലൈനില്‍ സ്മാര്‍ട്ടാകാന്‍ ഒരു മൊബൈല്‍ ആപ്പ്

ഓണ്‍ലൈന്‍ സാധ്യതകള്‍ വഴി ഒരു ഉത്പന്നം വാങ്ങുമ്പോള്‍ സാധാരണക്കാരായ കടക്കാര്‍ക്ക് ലഭിക്കേണ്ട പണമാണ് നാം വിദേശ കമ്പനികളില്‍ എത്തിക്കുന്നത്. സൗകര്യത്തില്‍ വീട്ടിലിരുന്ന് ഒരു ഉത്പന്നം ഓണ്‍ലൈനായി വാങ്ങുമ്പോള്‍ നാം അറിയാതെ പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ പണം വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്നുവെന്നത്. നമ്മുടെ നാട്ടിലെ കച്ചവടക്കാര്‍ക്ക് ലഭിക്കേണ്ട തുക, അതുവഴിയുണ്ടാകുന്ന മെച്ചപ്പെട്ട ജീവിതം, ഗവണ്‍മെന്റിന് കിട്ടേണ്ട ടാക്‌സ്… എല്ലാം പോകുന്നത് മറ്റൊരു രാജ്യത്തിലേക്കാണ്. ഈ ചിന്തയില്‍ നിന്നാണ് കൊല്ലം സ്വദേശിയായ ആല്‍ബി […]

Special Story

കെമിക്കലുകളില്ലാത്ത കോസ്മെറ്റിക്സ് ഉത്പന്നങ്ങള്‍; സൗന്ദര്യ സംരക്ഷണ രംഗത്ത് തരംഗമായി കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്‌സ്‌

എല്ലാവരുടേയും ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകാറുണ്ട്. ആകസ്മികമായി വന്നു ചേരുന്ന ചില മാറ്റങ്ങള്‍ പിന്നീട് വലിയ വഴിത്തിരിവുകളായി പ്രതിഫലിക്കും. അതുപോലെ ഒരു കഥയാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്‌സിനും പറയാനുള്ളത്. ആകസ്മികമായി എത്തിച്ചേര്‍ന്ന വഴിയില്‍ തന്റെ ജീവിതത്തിന്റെ പുതിയ ലക്ഷ്യങ്ങളെ തേടുകയാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്‌സിന്റെ സാരഥി ബിന്ദു ബാലചന്ദ്രന്‍. ഓര്‍ഗാനിക് കോസ്മെറ്റിക്‌സ് നിര്‍മാണ മേഖലയില്‍ തന്റേതായ മികവ് കൊണ്ട് വളര്‍ന്നു വന്ന വ്യക്തിയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനിയായ ബിന്ദു. പുതുമയുടെ പിന്നാലെ പോകുന്ന പുത്തന്‍ ലോകത്ത്, […]

Entreprenuership

ദി അള്‍ട്ടിമേറ്റ് കസ്റ്റമര്‍

തന്റെ മുന്നിലിരിക്കുന്ന ജീവനക്കാരെ നോക്കി ഒന്ന് ചുമച്ച് ശബ്ദത്തിന് വ്യക്തത വരുത്തി അദ്ദേഹം ചോദിച്ചു ”നിങ്ങളില്‍ എത്ര പേര്‍ നമ്മുടെ കമ്പനിയുടെ ഉത്പന്നങ്ങള്‍ സ്വന്തം വീടുകളില്‍ ഉപയോഗിക്കുന്നുണ്ട്?” അത്തരമൊരു ചോദ്യം കമ്പനിയുടെ ഉടമസ്ഥനില്‍ നിന്നും പ്രതീക്ഷിക്കാതിരുന്ന ജീവനക്കാര്‍ ഒന്ന് ഞെട്ടി. ഒന്നും മിണ്ടാതെ അവര്‍ ഒരു പരുങ്ങലോടെ ഇരുന്നു. ”ഭയപ്പെടേണ്ട, നിങ്ങള്‍ ധൈര്യമായി പറയണം. ഈ ചോദ്യത്തിന്റെ ഉത്തരങ്ങളില്‍ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാനുണ്ടാകും. നിങ്ങള്‍ സത്യസന്ധമായി മറുപടി പറഞ്ഞാല്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. ഇത് […]