സോണിയയ്ക്ക് ഇത് വെറും മേക്കപ്പ് അല്ല, അടങ്ങാത്ത ആഗ്രഹമാണ്
ബ്യൂട്ടി പാര്‍ലറുകളോടും മേക്ക് ഓവര്‍ സ്റ്റുഡിയോകളോടുമുള്ള മലയാളിയുടെ വിമുഖത മാറിത്തുടങ്ങുന്നത് അടുത്തകാലത്തായാണ്. വിവാഹം പോലുള്ള അത്യധികം പ്രധാനപ്പെട്ട ചടങ്ങുകള്‍ പരിഗണിച്ചല്ലാതെ ഇവിടങ്ങളിലേക്ക് സാധാരണക്കാരായ ആളുകള്‍ കടന്നുചെല്ലുന്നതും വളരെ ചുരുക്കമായിരുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെയും അതിലുപരി ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയതോടെ ഈ മനോഭാവത്തില്‍ വലിയ രീതിയില്‍ മാറ്റവും കണ്ടുതുടങ്ങി. മുഖത്തും തലമുടിയിലും ഉള്‍പ്പടെ ശരിയായ രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയതോടെ ഇവിടങ്ങളിലേക്ക് ആളുകളുടെ ഒഴുക്കും വര്‍ധിച്ചു. ഇത്തരത്തില്‍ പഴയകാലത്തിന്റെ അബദ്ധ ധാരണകളില്‍ തളച്ചിടപ്പെടുകയും, […]













