EduPlus Events News Desk

കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്

തിരുവനന്തപുരം : കുട്ടൂസ് സ്മാര്‍ട്ട് പ്രി-സ്‌കൂളിന്റെയും ബിഗ് മൈന്‍ഡ് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടു മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 3നു ആരംഭിക്കുന്ന ക്യാമ്പ് മെയ് 30 നു അവസാനിക്കും. കരാട്ടെ, ഡാന്‍സ്, സംഗീതം, യോഗ, മാജിക്, സാഹിത്യ ക്യാമ്പ്, പ്രസംഗ പരിശീലനം, ഗെയിമുകള്‍ തുടങ്ങി ഇരുപതോളം വിഷയങ്ങളാണ് ക്യാമ്പില്‍ ഉണ്ടാവുക. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നതിനായി 8089783296 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Entreprenuership Success Story

അകത്തളങ്ങളില്‍ അഴക് ഒരുക്കി ഒറിക്സ് ഇന്റീരിയേഴ്സ്‌

കാലത്തിനനുസരിച്ച് മനുഷ്യന്റെ ആഗ്രഹങ്ങളിലും കാഴ്ചപ്പാടുകളിലുമെല്ലാം മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. ഈ മാറ്റം പ്രകടമായി കാണാവുന്ന ഒരു മേഖലയാണ് അവന്റെ പാര്‍പ്പിടവും തൊഴിലിടവുമെല്ലാം. മഴയും വെയിലും ഏല്‍ക്കാത്ത ഒരിടം എന്നതില്‍ നിന്ന്, ഇന്ന് നിര്‍മിതികളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കല്പങ്ങളും എത്തിനില്‍ക്കുന്നത് ബഹുദൂരം മുന്നിലാണ്. ഇതുപോലെ തന്നെയാണ് കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളുടെ കാര്യവും. ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും ഓഫീസുകള്‍ മുതല്‍ ചെറുകിട ഔട്ട്‌ലെറ്റ് യൂണിറ്റുകള്‍ വരെ മികച്ച ഇന്റീരിറോടുകൂടി സജ്ജമാക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നിരവധി സ്ഥാപങ്ങള്‍ ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് […]

Entreprenuership Special Story Success Story

രഞ്ജുവിന്റെ സ്വന്തം ഡോറ

വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത വ്യക്തി പ്രഭാവത്തിന് ഉടമയാണ് രഞ്ജു രഞ്ജിമാര്‍. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജീവിതവിജയം നേടിയ വ്യക്തി. ജീവിത വഴിത്താരയില്‍ അവര്‍ താണ്ടിയ കനല്‍ വഴികളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും രഞ്ജു രഞ്ജിമാര്‍ എന്ന സംരംഭകയെക്കുറിച്ച് അധികം ആര്‍ക്കും ഒരുപക്ഷേ അറിവുണ്ടാകില്ല. വീടുകയറി നടന്ന് പുസ്തകം വിറ്റു നടന്ന രഞ്ജു രഞ്ജിമാരില്‍ നിന്നും ഇന്ത്യയിലും വിദേശത്തുമായി ഡോറ ബ്യൂട്ടി വേല്‍ഡ് എന്ന ബ്രാന്‍ഡ് നാമത്തില്‍ വ്യാപിച്ചുകിടക്കുന്ന നാലോളം ബ്യൂട്ടി സലൂണുകളുടെ ഉടമയിലേക്കുള്ള യാത്രയെക്കുറിച്ച് രഞ്ജു മനസ്സുതുറക്കുന്നു. രഞ്ജുവിന്റെ […]

Entreprenuership Special Story

പെണ്‍കരുത്തില്‍ വിരിയുന്നത് മികച്ച സംരംഭങ്ങള്‍

ബിസിനസ് ഒരിക്കലും ഒരു ഹോബി അല്ല, എന്നാല്‍ നമ്മുടെ ഇഷ്ടങ്ങളെ ബിസിനസ് ആയി വളര്‍ത്താന്‍ സാധിക്കും. അത്തരത്തില്‍ തൊടുന്ന മേഖലകളിലെല്ലാം പൊന്നു വിളയിക്കുന്ന ഒരു സംരംഭകയാണ് ഡോ. കനക പ്രതാപ്. കേവലം ഒരു മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, മനസിന് സന്തോഷം തരുന്ന പല കാര്യങ്ങള്‍ ഒരു കുടക്കീഴില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ വനിത. വിവാഹശേഷം ഭര്‍ത്താവിന്റെ പിന്തുണ ലഭിച്ചതോടെയാണ് ട്രൈക്കോളജിസ്റ്റ് കൂടിയായ കനക ബ്യൂട്ടി ക്ലിനിക്ക് ആരംഭിച്ചത്. തൃശ്ശൂര്‍ കോക്കാല ടി.ബി റോഡില്‍ ലൈഫ് ലൈന്‍ വെല്‍നസ് […]

Entreprenuership

സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം അപ്‌ഡേറ്റഡായി യാത്ര ചെയ്യുന്ന സംരംഭക; സിന്ധു പ്രദീപ്

സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്‍ക്കും അണിഞ്ഞൊരുങ്ങി നടക്കാനാണ് ഇഷ്ടം. ദൈനദിനം ഓരോ മനുഷ്യന്റെയും സൗന്ദര്യ സങ്കല്പങ്ങളില്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. മാറുന്ന സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം യാത്ര ചെയ്ത സിന്ധു പ്രദീപ് എന്ന വനിതാ സംരംഭക ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് & മേക്കപ്പ് സ്റ്റുഡിയോയിലൂടെ രചിച്ച വിജയഗാഥയിലൂടെ…. സൗന്ദര്യ സങ്കല്പങ്ങളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ചും പ്രവര്‍ത്തിച്ചും സൗന്ദര്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വനിതാ സംരഭകയാണ് സിന്ധു പ്രദീപ്. സിന്ധുവിന്റെ ഈ മനോഭാവമാന് ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് […]

Entreprenuership Special Story Success Story

ആഗ്രഹങ്ങള്‍ക്ക് പരിധി നിശ്ചയിക്കാത്ത പെണ്‍കരുത്ത്; നഫീസത്തുല്‍ മിസ്‌രിയ

‘Home is a feeling of love and peace…’ അതുകൊണ്ടുതന്നെ വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ എല്ലാ പൂര്‍ണതയും ഉള്‍ക്കൊണ്ടു വേണം പൂര്‍ത്തീകരിക്കാന്‍. ഓരോ വീടും ഓരോ സ്വപ്‌നങ്ങളാണ്. ഒരു ആയുസ്സിന്റെ എല്ലാ സമ്പാദ്യവും ചിലവാക്കി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്നിടം. ഉടമയുടെ മനസ്സിന് തൃപ്തി വരുന്ന തരത്തില്‍ യാതൊരു കുറവുമില്ലാതെ അത് സാധ്യമാക്കി കൊടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, അത് വളരെ എളുപ്പമുള്ള ജോലിയാക്കാം. എങ്ങനെയെന്നോ? നഫീസത്തുല്‍ മിസ്‌രിയയെ പോലെ സ്വപ്‌നങ്ങളെ ഇഷ്ടത്തോടെ […]

Entreprenuership Special Story

രുചിയൂറും കേക്കുകളുടെ വിജയ കഥ

ഭക്ഷണ പ്രിയരാണ് മനുഷ്യര്‍. എന്നും പുതിയ രുചികള്‍ പരീക്ഷിക്കാനാണ് നമുക്ക് ഇഷ്ടം..! ഭക്ഷണത്തിന്റെ സ്വാദ് നാവിലേക്ക് അലിഞ്ഞുചേരുമ്പോള്‍ അതുണ്ടാക്കിയ വ്യക്തിയും നമ്മുടെ മനസ്സിലേക്ക് ചേക്കേറി കഴിയും. സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കി നല്‍കിയവരെ നമുക്കൊരിക്കലും മറക്കാനാവില്ല. അങ്ങനെ സമൂഹത്തിലുള്ള ഭക്ഷണപ്രിയരുടെ മനസ്സ് കീഴടക്കിയ സ്വപ്‌ന എന്ന വീട്ടമ്മയുടെ സ്വാദൂറും കേക്കുകളുടെ വിജയകഥ… തിരുവനന്തപുരം മലയിന്‍കീഴിലാണ് Swaps Cakey Bake പ്രവര്‍ത്തിക്കുന്നത്. ബിരുദാനന്ദര ബിരുദധാരിയായ സ്വപ്‌നയ്ക്ക്, പാചകത്തിനോടുള്ള താല്പര്യമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു ഹോം മേക്കറായി […]

Entreprenuership Success Story

സൗന്ദര്യ സംരക്ഷണ മേഖലയില്‍ 16 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി മായ ജയകുമാര്‍

‘എല്ലാവരും സ്വപ്നങ്ങള്‍ കാണും. ചുരുക്കം ചിലര്‍ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ട് അത് ജീവിച്ചു ലോകത്തിന് കാട്ടിക്കൊടുക്കും..!’ അത്തരത്തില്‍ ഒരാളാണ് മായ ജയകുമാര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹത്തിന് ശക്തി പകരാന്‍ മായയെ സഹായിച്ചത് അര്‍പ്പണബോധമുള്ള ഒരു മനസ്സും ഉറച്ച തീരുമാനങ്ങളും മാത്രമാണ്. ബ്രൈഡല്‍ മേക്കപ്പില്‍ തുടങ്ങി ഇന്ന് ഫാഷന്‍ രംഗത്തെ മേക്കപ്പ് വര്‍ക്കുകളില്‍ പോലും തിളങ്ങി നില്‍ക്കുവാന്‍ മായക്ക് സാധിക്കുന്നുണ്ട്. 16 വര്‍ഷമായി ഈ രംഗത്ത് തിളങ്ങി […]

Entreprenuership Success Story

നഖസംരക്ഷണത്തില്‍ വിജയഗാഥ രചിച്ച് D Artistry Nail Art Studio

അനന്തപത്മനാഭന്റെ മണ്ണായ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന D Artistry Nail Art Studio എന്ന സ്ഥാപനത്തിന്റെ നാള്‍ വഴികളെക്കുറിച്ച് സ്ഥാപകയായ താര ദേവി സക്‌സസ് കേരളയോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു… എന്തുകൊണ്ടാണ് നഖസംരക്ഷണം മേഖലയിലേക്ക് ചുവടു വയ്ക്കാനുള്ള കാരണം? എത്ര വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്? സമൂഹത്തിന് വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് വില നല്‍കുന്ന മനുഷ്യന്‍ നഖത്തിന് പ്രാധാന്യം നല്‍കാറില്ല. പ്രത്യേകിച്ചും കേരളത്തിലുള്ളവര്‍. അതിനു […]

Entreprenuership Success Story

മാറുന്ന സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ഇനി പുതു നിറം; ബ്ലഷിംഗ് ടോണ്‍ ബ്യൂട്ടി പാര്‍ലര്‍

ഇന്നത്തെ സമൂഹം വളരെയേറെ ശ്രദ്ധ നല്‍കുന്ന ഒരു മേഖലയാണ് സൗന്ദര്യം. പലതരം ബ്യൂട്ടി പ്രോഡക്ടുകളും വിപണിയില്‍ വിലസുന്നതിനുള്ള പ്രധാന കാരണം ആളുകളുടെ ഈ സൗന്ദര്യബോധം തന്നെയാണ്. അണിഞ്ഞൊരുങ്ങി നടക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍, ‘ഓവര്‍’ മേക്കപ്പുകളോട് ആരും തന്നെ താല്പര്യപ്പെടുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. സൗന്ദര്യ രംഗത്ത് ആദ്യമേ വേണ്ടത് കൃത്യമായ അവബോധമാണ്. അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. വിവാഹമോ മറ്റേത് ചടങ്ങുമാകട്ടെ എല്ലാവരും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇവിടങ്ങളില്‍ ഏറ്റവും മനോഹരിയായി ഒരുങ്ങുക […]