സക്‌സസ് കേരളയ്ക്ക് ബെസ്റ്റ് ബിസിനസ് മാഗസിന്‍ അവാര്‍ഡ്
കൊച്ചി: മലയാളത്തിലെ മികച്ച ബിസിനസ് മാഗസിനായി ‘സക്‌സസ് കേരള’യെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ശനിയാഴ്ച നടന്ന ലോക്കല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റാണ് ബെസ്റ്റ് ബിസിനസ് മാഗസിന്‍ അവാര്‍ഡിന് സക്‌സസ് കേരളയെ തെരഞ്ഞെടുത്തത്. നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് അവാര്‍ഡ് പ്രഖ്യാപനം നടത്തി. പ്രശസ്തിഫലകം, പ്രശസ്തി പത്രം, 20001 രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നിന്നു പ്രസിദ്ധീകരിക്കുന്ന സക്‌സസ് കേരള 2015ലാണ് പ്രസിദ്ധീകരണമാരംഭിച്ചത്. മികച്ച ഉള്ളടക്കവും ഗുണമേന്മയേറിയ രൂപകല്പനയും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായി മാറിയ സക്‌സസ് കേരള ഇന്ത്യയിലുടനീളവും […]




