Entreprenuership Success Story

‘സന്തോഷം’ പാകം ചെയ്ത് Bake @ Home ഉം അഞ്ജുവും

പാചകം ഇഷ്ടമല്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ പാചക കല പലപ്പോഴും കുടുംബത്തിനും ചുരുക്കം ബന്ധുക്കള്‍ക്കിടയിലും മാത്രം ഒതുങ്ങിപോയവരാവും ഇവരില്‍ ഭൂരിഭാഗവും. പ്രിയപ്പെട്ടവരില്‍ നിന്ന് നല്ല വാക്കുകളും മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ടെങ്കിലും, തന്റെ പാചകത്തെ വിപണത്തിലേക്ക് വഴിതിരിച്ചുവിടുന്നതിലാണ് പല സ്ത്രീകളും തോറ്റുപോവാറുള്ളത്. എന്നാല്‍ കൊവിഡ് ഭീതിയെല്ലാം ഒഴിഞ്ഞശേഷം ഇത്തരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബേക്കിങ്ങിലേക്ക് കടന്നുവന്ന് ഒത്തിരി ആരാധകരെ സൃഷ്ടിച്ചവരാണ് Bake @ Home ഉം അണിയറ ശില്‍പിയായ അഞ്ജു ടിജോയും. കൊവിഡാനന്തരം വിപുലമാക്കിയ […]

Entreprenuership Special Story

രുചിയൂറും കേക്ക് വിഭവങ്ങളൊരുക്കി ‘ജെയ് കേക്ക്’

”ചെറുപ്പം മുതല്‍ കേക്കുകളോടുണ്ടായിരുന്ന താത്പര്യം പാഷനായി മാറുകയായിരുന്നു. പിന്നീട് കുടുംബത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് ബിസിനസിലേക്ക് തിരിഞ്ഞത്”, ഹോം ബേക്കറായ ജെയ്ത സലീമിന്റെ വാക്കുകളാണിത്. ഇന്ന് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന, കണ്ണൂരിലെ മികച്ച ബേക്കിങ് യൂണിറ്റായ ‘ജയ് കേക്ക്’-ന്റെ ഉടമയാണ് പാനൂര്‍ സ്വദേശിയായ ജെയ്ത. ഒട്ടും പ്രതീക്ഷിക്കാതെയാണ് ജെയ്ത ബേക്കിങ്ങിലേക്ക് എത്തുന്നത്. തന്റെ ഇഷ്ട വിഭവമായ കേക്കിനോട് തോന്നിയ അതിയായ താത്പര്യം പതിയെ വളര്‍ന്ന് ജെയ്തയെ ഒരു സംരംഭകയിലേക്ക് എത്തിക്കുകയായിരുന്നു. നിരവധി യുട്യൂബ് വീഡിയോകള്‍ കണ്ട […]

Entreprenuership Special Story

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്; ‘ഡെസേര്‍ട്ട്’ കേക്കുമായി സുമയ സാദിഖ്‌

കുടുംബവും കുട്ടികളും ഒക്കെയായി വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നവരും സ്വന്തമായി ഒരു സംരംഭം എന്ന വെളിച്ചത്തിലേക്ക് കണ്ണു തുറന്നു കഴിഞ്ഞു. കണ്‍തുറന്നു കണ്ട വെളിച്ചത്തെ തന്റെ രുചികളിലൂടെ മധുരമുള്ളതാക്കി തീര്‍ക്കുകയാണ് സുമയ സാദിഖ് എന്ന പാലക്കാട്ടുകാരി. തൊഴില്‍ എന്ന ആഗ്രഹം മുന്നില്‍ ഉദിച്ചപ്പോള്‍ തന്നെ കുടുംബം, കുട്ടികള്‍ എന്നിവരെ കുറിച്ചും സുമയയ്ക്ക് ചിന്തിക്കേണ്ടി വന്നു. ജോലി എന്നത് വീട്ടിലിരുന്നും ചെയ്തുകൂടേ എന്ന ചിന്തയില്‍ നിന്നാണ് Desert Cakes ന്റെ പിറവി. പാചകം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ സംരംഭകയ്ക്ക് […]

business Career Entreprenuership

രുചിയുടെ നഗരത്തില്‍ രുചിയ്ക്ക് പേര് കേട്ട ഡെര്‍ബി കേക്ക് ഇനി മുതല്‍ ഹമി ടം കേക്ക്

ഇന്ത്യയില്‍ ആദ്യമായി കേക്കുണ്ടായത് എവിടെയെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളു, അത് രുചിയുടെ ആസ്ഥാനമായ കേരളത്തിലെ മലബാര്‍ തീരത്തുള്ള തലശ്ശേരിയിലാണ്. 1883 ലാണ് കേരളത്തില്‍ ആദ്യമായി രുചി കൊണ്ട് അത്ഭുതം തീര്‍ക്കുന്ന കേക്ക് രൂപം കൊണ്ടതെങ്കിലും ഇന്ന് മലപ്പുറത്തുകാര്‍ക്ക് കേക്കിന്റെ കാര്യത്തില്‍ ഒരേയൊരു മറുപടിയേയുള്ളൂ; ‘ഹമി ടം കേക്ക്’. പ്രണയത്തിന്റെ കഥ പറഞ്ഞ സോള്‍ട്ട് ആന്‍ഡ് പേപ്പറിലെ കേക്ക് കഥയെയും രുചിയേയും വെല്ലുന്ന മാന്ത്രികതയാണ് ഇവിടത്തെ ഓരോ കേക്കുകളിലും. സ്‌നേഹത്തിന്റെ ചേരുവകള്‍ ചേര്‍ത്ത് മുഹമ്മദലി എന്ന ബേക്ക്മാന്‍ […]