News Desk Special Story

സ്വപ്‌ന ഭവനം; സ്വസ്ഥ ജീവിതം

സ്വപ്‌ന തുല്യമായൊരു വീട് ഏതൊരു മനുഷ്യന്റെയും ആഗ്രഹമെന്നതിലുപരി അടിസ്ഥാന ആവശ്യം കൂടിയാണ്. മനുഷ്യന്‍ സാമൂഹിക ജീവിതം ആരംഭിച്ചതു മുതല്‍ ഈ ആശയവും അവനോടൊപ്പമുണ്ട്. സ്വന്തം വീട്ടില്‍ സമാധാനത്തോടും സ്വസ്ഥതയോടുമുള്ള ജീവിതം ആഗ്രഹിക്കാത്തവര്‍ വിരളം തന്നെയല്ലേ? എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് എന്തെന്നാല്‍ ജീവിതത്തില്‍ കരുതി വച്ചിരിക്കുന്ന സമ്പാദ്യവും ലോണുമെടുത്തു വീടുവയ്ക്കാന്‍ ആരംഭിക്കുന്നു; എന്നാല്‍, വീട് പൂര്‍ത്തിയാകുമ്പോള്‍ ബഡ്ജറ്റിട്ടതിന്റെ ഇരട്ടിയിലധികം തുകയാണ് ചിലവാകുന്നത്. സ്വപ്‌നം സാക്ഷാത്കരിച്ചു കിട്ടുമ്പോള്‍ പലരും കടക്കെണിയില്‍ കുരുങ്ങിയിട്ടുണ്ടാകും എന്നതാണ് സത്യം. ഫലമോ, നമ്മുടെ സ്വപ്‌ന ഭവനത്തില്‍ […]