കൊച്ചിയില്‍ 690 കോടിയുടെ നിക്ഷേപം നടത്തി ടിസി എസ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങില്‍ 690 കോടി രൂപ മുതല്‍മുടക്കി ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുന്നു. ഐടി കോംപ്‌ളക്സിനായി 440 കോടിയും അനുബന്ധ വികസനത്തിനായി 250 കോടിയുമാണ് ടിസിഎസ് വകയിരുത്തിയത്. 2023-24ല്‍ ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിക്കും. 10,000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ആന്‍ഡ് ഐടി-ഐടിഇഎസ് യൂണിറ്റിനായി 36.84 ഏക്കര്‍ സ്ഥലം ടിസിഎസിന് അനുവദിച്ചു കൊണ്ടുള്ള ധാരണാപത്രത്തിലാണ് ഒപ്പുവെച്ചത്. ഇന്ത്യയിലും ആഗോളതലത്തിലും ഐടി-ഐടിഇഎസ് മേഖലയില്‍ മികവ് […]




