തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ് പടുത്തുയര്‍ത്തുന്നത് തിരുവനന്തപുരത്തിന്റെ ഭാവി
വളര്‍ച്ചയുടെ സുവര്‍ണ ഘട്ടത്തിലൂടെയാണ് തലസ്ഥാനം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നാഷണല്‍ പ്രോജക്ടുകളും മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റുകളും വളര്‍ച്ചയുടെ പാതയൊരുക്കുന്ന തിരുവനന്തപുരത്തിന്റെ വികസന വേഗത്തിനൊപ്പമെത്താന്‍ ഇവിടുത്തെ ബില്‍ഡര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സിന്റെ സ്ഥാപകന്‍ മിക്കു ചന്ദ്രന്റെ അഭിപ്രായത്തില്‍ ഈ കിടമത്സരം കെട്ടിട നിര്‍മാണമേഖലയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പേരെടുത്ത നിര്‍മാതാക്കള്‍ക്ക് പോലും പലപ്പോഴും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവേണ്ടിവരുന്നു. അവരോട് പിടിച്ചുനില്‍ക്കാനാകാതെ മേഖലയില്‍ നവാഗതരായ സംരംഭകര്‍ കടപുഴകുന്നു. എങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിപൂര്‍ണ വിശ്വാസത പുലര്‍ത്തിക്കൊണ്ട് അത്യാധുനിക ശൈലിയില്‍ മനോഹരമായ പാര്‍പ്പിടങ്ങള്‍ […]




