വീടിനെ കൊട്ടാരമാക്കാന്‍ ഇന്റീരിയര്‍ ഡിസൈനിങ്
നമ്മുടെ സംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയുമൊക്കെ ഈറ്റില്ലമായ ഭവനങ്ങള്‍ വശ്യസൗന്ദര്യം കാത്തു സൂക്ഷിക്കുന്നവ കൂടിയായാല്‍ അത് ഏതൊരു വ്യക്തിയുടെയും സ്വപ്ന സങ്കല്‍പ്പമാണെന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. വീട് എന്ന സങ്കല്‍പ്പം പൂര്‍ത്തിയാകുന്നതില്‍ അതിന്റെ ബാഹ്യ-ആന്തര ഘടനയ്ക്കു വളരെയേറെ പ്രാധാന്യമുണ്ട്. ആരോഗ്യകരമായൊരു വീടിനു പുറംമോടി എന്നതു പോലെ തന്നെ പ്രസക്തമാണ് അകംമോടിയും. സൗകര്യങ്ങളെ ഹനിക്കാത്ത രീതിയിലുള്ള അലങ്കാരങ്ങളും സ്ഥലത്തിന്റെ ഫലപ്രദമായ വിനിയോഗവും മികച്ച രൂപകല്പനാ ശൈലികളും കൂടിച്ചേരുമ്പോള്‍ മാത്രമാണ് ഒരു വീടിന് പൂര്‍ണത കൈവരുന്നത്. മുന്‍ കാലങ്ങളില്‍ ഒരു വീടിന്റെ […]





