ഒരു ഹോബിയില്‍ നിന്ന് ഒരു ബ്രാന്‍ഡായി; ആസിയയുടെ Toffyberry Cakes
തിരുവനന്തപുരത്തുനിന്നുള്ള ആസിയ ഷംസുദീന്‍ ചെറുപ്പം മുതലേ കേക്ക് ബേക്കിംഗില്‍ ആനന്ദം കണ്ടെത്തിയിരുന്നു. ബാല്യകാലത്ത് ഒരു ഹോബിയായി തുടങ്ങിയ ബേക്കിംഗ്, പെട്ടെന്ന് ഒരു പാഷനായി മാറി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ പഠിക്കുള്‍ തന്നെ ആസിയ തന്റെ വീട്ടില്‍ ബേക്കിംഗ് ബിസിനസ്സ് ആരംഭിച്ചു. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍, അതുല്യമായ രുചികരമായ, പൂര്‍ണമായും കസ്റ്റമൈസ്ഡ് കേക്കുകള്‍ക്ക് പേരുകേട്ട വിജയകരവും പ്രിയപ്പെട്ടതുമായ ഒരു ബ്രാന്‍ഡായി Toffyberry Cakes വളര്‍ന്നു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, ബംഗളൂരുവിലെ ലാവോണ്‍ അക്കാദമിയില്‍ നിന്ന് പേസ്ട്രി ആര്‍ട്‌സില്‍ ഡിപ്ലോമയും […]




