സ്‌റ്റോക്ക് മാര്‍ക്കറ്റ് രംഗത്ത് പുതിയ ഏടുകള്‍ തുറന്ന് അനു സോമരാജന്‍
സംരക്ഷിക്കേണ്ടവര്‍ ശത്രുക്കളായപ്പോഴും പതറാതെ ജീവിതത്തെ നേരിട്ടവള്‍….. ചെറുപ്പത്തില്‍ ബാലസാഹിത്യ കഥകള്‍ വായിക്കുമ്പോള്‍ അതില്‍ വീട്ടുകാരുടെ കൊടിയ പീഡനത്തിന് ഇരയാകുകയും എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി സ്വന്തമായി വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി മുന്നോട്ട് നടക്കാന്‍ ശ്രമിക്കുകയും ചെയ്ത പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. അന്നൊക്കെ അവരുടെ കഥ വായിക്കുമ്പോള്‍ മനസ്സിന് വലിയ വിഷമമായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ മനസ്സിലായി അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം വന്നു നില്‍ക്കുമ്പോള്‍ ചിലരുടെ ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അന്നത്തെ കഥകളില്‍ നിറഞ്ഞുനിന്നിരുന്ന പെണ്‍കുട്ടികള്‍ ഇന്നും എനിക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് […]





