അതിജീവനത്തിന്റെ ഓര്‍ക്കിഡ് പുഷ്പങ്ങള്‍
മനോഹരമായ ഓര്‍ക്കിഡ് പുഷ്പങ്ങള്‍ വീടിന്റെ മട്ടുപ്പാവില്‍ വിരിയുമ്പോള്‍ അതൊരു കൗതുകമായും മാനസികോല്ലാസമായും മാത്രമേ തുടക്കത്തില്‍ അശ്വതി ചിന്തിച്ചിരുന്നുള്ളൂ. പിന്നീട് ഈ മേഖലയുടെ വിപണന സാധ്യതകള്‍ മനസ്സിലാക്കി അതൊരു വരുമാന മാര്‍ഗമാക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ യൂട്യൂബ് വീഡിയോകള്‍ വീക്ഷിച്ചു ഓര്‍ക്കിഡ് കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. പിന്നെ, പലഭാഗത്തുനിന്നും തൈകള്‍ ശേഖരിച്ചു, തന്റെ വിനോദത്തെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാരംഭിച്ചു. അതിന്റെ പൂര്‍ണ വിജയമാണ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിഹാരം ഓര്‍ക്കിഡ് എന്ന് ഓര്‍ക്കിഡ് […]




