ഏതു രോഗത്തെയും ശസ്ത്രക്രിയയില്ലാതെയും നേരിടാം; ഫിസിയോതെറാപ്പിയിലൂടെ മാതൃക കാട്ടി ഡോക്ടര്‍ രാജശ്രീ കെ
ആരോഗ്യമുള്ള ജീവിതം ഏത് മനുഷ്യന്റെയും സ്വപ്‌നമാണ്. ക്ഷയം, വസൂരി, മഞ്ഞപ്പിത്തം പോലെയുള്ള കാലപ്പഴക്കം ചെന്ന രോഗങ്ങള്‍ പലതും നമ്മുടെ നാട്ടില്‍ നിന്ന് നിശേഷം തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ആളുകളുടെ ചുറ്റുപാട് മാറുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും സമാന്തരമായി ആരോഗ്യ മേഖലയിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നൂതന സാങ്കേതികവിദ്യ വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നതിന് ഉദാഹരണമാണ് എക്‌സ്‌റേ, ഓപ്പറേഷന്‍, നാനോ മെഡിസിന്‍ തുടങ്ങിയവയുടെ കടന്നുവരവ്. ആരോഗ്യരംഗം എത്രകണ്ട് വളര്‍ന്നു കഴിഞ്ഞെന്നു പറഞ്ഞാലും ഈ മേഖലയും പല പ്രതിസന്ധികളും വെല്ലുവിളികളും അഭിമുഖീകരിച്ചാണ് മുന്നോട്ടുപോകുന്നത്. […]




