Entreprenuership Special Story

ആരോഗ്യമുള്ള പല്ലുകള്‍ക്ക് ഇനി ട്രിനിറ്റി ദന്തല്‍ ക്ലിനിക്ക്

മക്കളുടെ നല്ല ഭാവിയെ കുറിച്ചോര്‍ത്ത് ആകുലപ്പെടാത്ത മാതാപിതാക്കളുണ്ടാകില്ല അല്ലേ? എന്നാല്‍ രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കുന്ന മക്കള്‍ വളരെ കുറവാണ്. സ്വന്തം താത്പര്യങ്ങളേക്കാള്‍ തങ്ങളുടെ പ്രീയപ്പെട്ടവരുടെ ഇഷ്ടങ്ങള്‍ക്ക് വില നല്‍കുക എന്നത് നിസാരകാര്യവുമല്ല. അത്തരത്തില്‍ മരണപ്പെട്ടുപോയ തന്റെ അച്ഛന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുകയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ.ട്രീസ റജി. കുടുംബമാണ് ട്രീസക്ക് മറ്റെന്തിനേക്കാള്‍ വലുത്. മകള്‍ സാമ്പത്തികമായി മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണമെന്നത് ട്രീസയുടെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. ബി.ഡി.എസ് പഠനത്തിന് ശേഷം നാല് വര്‍ഷത്തോളം പ്രവൃത്തിപരിചയം […]