Success Story

സുന്ദര നിമിഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ തനൂസ് ബ്രൈഡല്‍ ബോട്ടിക്‌

ഒരു സ്ത്രീ അതിസുന്ദരിയായി കാണപ്പെടുന്നത് അവളുടെ വിവാഹവേളയിലാണ്. മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വധുവിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ഘടകങ്ങളാണ്. ഒരുകാലത്ത് കസവിന്റെയും പട്ടിന്റെയുമൊക്കെ ട്രഡീഷണല്‍ വിവാഹവസ്ത്രങ്ങള്‍ക്കായിരുന്നു ആവശ്യക്കാര്‍ ഏറെയെങ്കില്‍ ഇന്ന് ആ സ്ഥാനം ഡിസൈനര്‍ ഡ്രസ്സുകള്‍ക്കാണ്. വ്യത്യസ്തമായ ശൈലിയിലും പാറ്റേണിലും തുന്നിയെടുക്കുന്ന നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളില്‍ അതീവ സുന്ദരിയായി തിളങ്ങിനില്‍ക്കുന്ന നവവധു പലപ്പോഴും നമ്മുടെ കണ്ണിനെയും മനസ്സിനെയും ഒരുപോലെ സന്തോഷിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള നിരവധി ബ്രൈഡല്‍ ഡിസൈനര്‍ വസ്ത്രങ്ങളിലൂടെ, സുന്ദരികളെ കൂടുതല്‍ മനോഹരികളാക്കുന്ന കൊല്ലം സ്വദേശികളായ ദമ്പതിമാരാണ് സമീറയും ഷൈജുവും. […]