പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തിയും നവീകരിച്ച പാപ്പാട് കുളം റോഡും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തിയുടെയും നവീകരിച്ച പാപ്പാട് കുളം റോഡിന്റെയും ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് നിര്‍വ്വഹിച്ചു. എം.എല്‍.എ യുടെ 202021 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവഴിച്ചാണ് പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മിച്ചത്. 2021-22 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാപ്പാട് കുളം റോഡ് നവീകരിച്ചത്. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 66.4 ലക്ഷം രൂപ […]

News Desk

മൊഴി ഫോക് ബാന്‍ഡ് 10,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

തിരുവനന്തപുരം : മൊഴി ഫോക് ബാന്‍ഡ് തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ നാടന്‍പാട്ട് പാടി സമാഹരിച്ച 10,000/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ സുബാഷ് ബാബുവില്‍ നിന്നും ഏറ്റുവാങ്ങി. ഒരു കൂട്ടം യുവാക്കളായ നാടന്‍ പാട്ട് കലാകാരന്മാര്‍ ഇത്തരമൊരു പ്രവര്‍ത്തനം ഏറ്റെടുത്തതിനെ എം.എല്‍.എ അഡ്വ. വി.കെ പ്രശാന്ത് അഭിനന്ദിച്ചു. വിവിധ സന്നദ്ധ പ്രവര്‍ത്തകരാണ് ഇതിനോടകം വലുതും ചെറുതുമായുള്ള തുകകള്‍ സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവനകളായി നല്‍കിയിട്ടുള്ളത്. ജിനു സാം, ക്ലിന്റന്‍, ഡോ. കിരണ്‍, ശ്വേത, […]