സപ്തവര്‍ണങ്ങളുടെ പെരുമഴ തീര്‍ത്ത പ്രതിഭകള്‍
മൂന്ന് സ്ത്രീ സുഹൃത്തുക്കള്‍ ജീവിതത്തിന് വര്‍ണങ്ങള്‍ കൊണ്ട് ചാരുതയേകിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് ലഭിച്ചത് വര്‍ണ വിസ്മയത്തിന്റെ ഒരു മാസ്മരിക ലോകം തന്നെയായിരുന്നു. ചിത്രങ്ങളിലൂടെ അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പുതുജീവന്‍ നല്കി, ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുകയായിരുന്നു. വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് വിഹരിക്കുന്ന അവരുടെ കലാ ജീവിതത്തിലൂടെ….. വിവാഹശേഷം കുടുംബിനികളായി ഒതുങ്ങിക്കൂടുന്ന സ്ത്രീകളുടെ കഥകള്‍ നാം സ്ഥിരം കേള്‍ക്കാറുണ്ട.് അതില്‍ നിന്നും വ്യത്യസ്ഥമാണ് ഈ മൂന്നു വീട്ടമ്മമാരുടെയും ജീവിതം. ബാല്യത്തില്‍ തിരിച്ചറിയാതെ പോയ തങ്ങളുടെ കഴിവുകള്‍ ഇവര്‍ തിരിച്ചറിഞ്ഞത് വിവാഹശേഷമായിരുന്നു. […]




