നിശ്ചയദാര്‍ഢ്യത്തോടെ വിപണി കീഴടക്കി ഒരു സംരംഭക
ബിസിനസ് പലര്‍ക്കും പാഷനാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷം ബിസിനസിലേയ്ക്ക് കടന്നുവരുന്നവരുമുണ്ട്; അതുപോലെ അവിചാരിതമായെത്തുന്നവരുമുണ്ട്. ബിസിനസ് ആരംഭിക്കുക എന്നത് പലരും മനസില്‍ പോലും ചിന്തിക്കാത്ത കാര്യമാകും. എന്നാല്‍ നാം കടന്നുവരുന്ന സാഹചര്യങ്ങളാണ് നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത്. അത്തരത്തില്‍ അപ്രതീക്ഷിതമായി സംരംഭകയായ വനിതയാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിയായ സ്‌നേഹ വിജില്‍. ബിസിനസുമായി ബന്ധപ്പെട്ട് യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന സ്‌നേഹ എം.എ ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയശേഷം ഒരു സ്ഥാപനത്തില്‍ സെയില്‍സ് സ്റ്റാഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അങ്ങനെയിരിക്കെയാണ് സ്വന്തമായൊരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് സ്‌നേഹ ചിന്തിച്ചുതുടങ്ങുന്നത്. […]




