ഉയരാം ആകാശത്തോളം
സ്വപ്‌നതുല്യമായൊരു ജോലി, നല്ല ശമ്പളം ഇതൊക്കെ ആഗ്രഹിക്കാത്തവര്‍ വളരെ ചുരുക്കമാണ്. വൈറ്റ് കോളര്‍ ജോലിയോട് ഏറെ പ്രിയമുള്ളവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അടുത്ത പടി പെട്ടെന്ന് ജോലി സാധ്യതയുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ തേടി പോകുക എന്നതാണ്. അങ്ങനെ ചിന്തിക്കുന്ന യുവതലമുറയ്ക്ക് മുന്നില്‍ അനന്തമായ തൊഴിലവസരങ്ങളൊരുക്കി, ആകാശത്തേക്കുയരുവാന്‍ വഴിയൊരുക്കുന്നതാണ് ഏവിയേഷന്‍ മേഖല. എയര്‍ലൈന്‍ മേഖലയുമായി ജനങ്ങള്‍ ദൈനംദിനം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയാണ് നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. മുന്‍കാലങ്ങളില്‍ വിദേശ ജോലിക്ക് പോകുന്നവരോ, വി.ഐ.പിമാരോ […]




