സിനിമയും ജീവിതവും
”സിനിമ മാത്രമാണ് ഞങ്ങളുടെ ലോകം എന്നു വിശ്വസിച്ചിരുന്ന ഞാനും എന്റെ സുഹൃത്ത് നിവാസും. സിനിമയിലേക്കുള്ള വഴിയായി ആദ്യം തെളിഞ്ഞത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ടെസ്റ്റ് എഴുതി വിജയിച്ചു. പക്ഷേ, ഇന്റര്‍വ്യുയില്‍ ഞങ്ങള്‍ രണ്ടുപേരും പരാജയപ്പെട്ടു. ചെറിയ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനമുള്ളതിന്റെ പേരിലാണ് ഞാന്‍ ‘ഔട്ടാ’യത്. അവിടെ നിന്നും ഞങ്ങള്‍ നേരേ മദ്രാസിലേക്ക് പോയി എസ്.കെ നായരെ കണ്ടു. ‘അഡയാറില്‍ അഡ്മിഷന്‍ വാങ്ങിത്തരാ’മെന്ന് അദ്ദേഹം ഉറപ്പ് പറയുകയും ചെയ്തു. ‘എനിക്ക് അഡയാറില്‍ വേണ്ട, പൂനെ തന്നെ മതി’യെന്ന് ഞാന്‍ […]




