വിജയം സ്വന്തമാക്കാം
ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമാണ് വിജയം. ആ തലത്തിലേക്ക് എത്താന്‍ കുറുക്കുവഴികളില്ല. കഠിനാധ്വാനം മാത്രമാണ് ഏകവഴി. കഠിനാധ്വാനം ചെയ്യുന്നവരെല്ലാം വിജയിക്കുന്നുണ്ടോ എന്ന ചോദ്യം അപ്പോള്‍ തലപൊക്കിയേക്കും. ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ. അസാധ്യമായി യാതൊന്നുമില്ല എന്ന സന്ദേശം അടിവരയിട്ടുറപ്പിക്കുന്നതാണ് വില്‍മാ റുഡോള്‍ഫിന്റെ ജീവിതം. അമേരിക്കയിലെ ടെന്നീസില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്ന ഒരു കുടുംബത്തിലാണ്, വളര്‍ച്ചയെത്താതെ വില്‍മാ റുഡോള്‍ഫ് ജനിച്ചത്. കുഞ്ഞ് അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതിന് സാക്ഷ്യപത്രമെന്നോണം നാലാമത്തെ വയസില്‍ അവളുടെ രണ്ടുകാലുകളും പോളിയോ […]




