Success Story

‘FAB Institute of Fashion Technology’; അറിയാം ധന്യ സരോഷ് എന്ന യുവ സംരംഭകയുടെ വിജയ കഥ !

പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ, ജീവിതത്തെ പിടിച്ചു നിര്‍ത്തുന്നവരും സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കി വിജയം കുറിക്കുന്നവരുമാണ് ഓരോ സംരംഭകരും. തന്റെ ആശയം കൊണ്ട് നിരവധി സ്ത്രീകള്‍ക്ക് ജീവിതത്തില്‍ കരുത്ത് പകരുകയും അവരെ സ്വയം പര്യാപ്തരാക്കുകയും ചെയുന്ന ഒരു സംരംഭകയുണ്ട്. FAB Institute of Fashion Technology എന്ന സ്ഥാപനത്തിലൂടെ നിരവധി സ്ത്രീകളെ ഫാഷന്‍ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ എറണാകുളം പാലാരിവട്ടം സ്വദേശിയായ ധന്യ സരോഷ്…! 2014 ലാണ് ധന്യ സരോഷ് എന്ന ഫാഷന്‍ ഡിസൈനര്‍ FAB Institute of […]

Entreprenuership Success Story

രാജ്യസേവനത്തില്‍ നിന്ന് യുവതലമുറയുടെ സംരക്ഷണത്തിലേക്ക്…

ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷവും തനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടെന്ന തിരിച്ചറിവിലാണ് റിട്ടയേര്‍ഡ് കേണല്‍ രാധാമണി യുവതലമുറയുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള റിട്ടയേര്‍ഡ് കേണല്‍ രാധാമണിക്ക് അധ്യാപനം ഒരു ‘പാഷന്‍’ എന്നതിലുപരി സൈനിക സേവനത്തിനു ശേഷവും നാടിനെ സേവിക്കാനുള്ള ഒരു ഉപാധി കൂടിയായിരുന്നു. ഇങ്ങനെയാണ് കൗമാരക്കാര്‍ക്ക് വഴികാട്ടിയാകുവാന്‍ ഒരു സ്‌കൂളില്‍ കൗണ്‍സിലറായി പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇക്കാലയളവില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. ചതിക്കുഴികള്‍ പതിയിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ […]

Entreprenuership Success Story

സൗന്ദര്യ സംരക്ഷണം ഇനി തലവേദനയല്ല; ആയുര്‍വേദവും അരോമ തെറാപ്പിയുമായി റീനുവും ചന്ദ്രമുഖി ബ്യൂട്ടി കെയര്‍ സൊല്യൂഷനും

ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ചര്‍മവും തലമുടിയും ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങളുടെ സംരക്ഷണത്തിന് ബ്യൂട്ടിപാര്‍ലറുകളില്‍ നേരിട്ടെത്തിയും വിപണിയില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ചുമാണ് ഓരോരുത്തരും തങ്ങളുടെ ശരീരത്തെ സുന്ദരമാക്കി സൂക്ഷിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം ഉത്പന്നങ്ങള്‍ അലര്‍ജികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയോ, പ്രതീക്ഷിച്ച ഫലം നല്‍കാതിരിക്കുകയോ ചെയ്യുന്നുവെന്ന പരാതികളും ഏറെയാണ്. ഇവിടെയാണ് പാര്‍ശ്വഫലങ്ങള്‍ക്ക് സ്ഥാനമില്ലാത്ത പൂര്‍ണമായും ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും അരോമ തെറാപ്പി സയന്‍സിലൂടെ വിപ്ലവകരമായ മാറ്റങ്ങളുമായി ബ്യൂട്ടികെയര്‍ സൊല്യൂഷനും […]

Success Story

പ്രൊവിന്‍സ് ബില്‍ഡേഴ്‌സ് ; പാഷനെ സംരംഭമാക്കി മാറ്റിയ രണ്ട് സുഹൃത്തുക്കളുടെ വിജയയാത്ര…

കഠിനാധ്വാനം കൊണ്ടും വിജയിച്ചു കാണിക്കണം എന്ന ആഗ്രഹത്തിന്റെ പിന്നാലെ ഇറങ്ങി തിരിച്ച സംരംഭരുടെ കഥ മാത്രമല്ല, തങ്ങളുടെ വിജയത്തിനൊപ്പം നൂറോളം പേര്‍ക്ക് പ്രതീക്ഷയും ജീവിതവുമായ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കൂടി കഥയാണ് ഇത്. ഒരേ പാഷനുള്ള രണ്ടു സുഹൃത്തുക്കള്‍ ആരതിയും ഇജാസും… രണ്ടുപേരും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍… 2020 വരെ ഒരു കമ്പനിയില്‍ ജോലി ചെയ്തവരായിരുന്നു ഇജാസും ആരതിയും. കൊറോണ കാലമായപ്പോഴേക്കും രണ്ടുപേരുടെയും ജോലി നഷ്ടമായി. ആ പ്രതിസന്ധിയ്ക്ക് മുന്നില്‍ തളരാതെ സ്വന്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് […]

Entreprenuership Special Story

അകമറിയുന്ന അഴക് വരഞ്ഞ് ആത്മ

ലയ രാജന്‍ കുഞ്ഞായിരുന്ന തന്റെ മകളുടെ ആഗ്രഹം നിമിത്തം പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടില്‍ സ്വന്തമായി ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഒരമ്മ ശ്രമിച്ചു. കൂട്ടത്തില്‍ പഠനകാലത്ത് പരിശീലിക്കുകയും വിവാഹശേഷം പതിയെ മാറ്റിവയ്ക്കുകയും ചെയ്ത ഫാബ്രിക് ഡിസൈന്‍ കൂടി ഒപ്പം ചേര്‍ത്തു. വളര്‍ന്നത്തോടെ മകള്‍ക്ക് ആഭരണങ്ങളോടുള്ള താല്പര്യം പതിയെ ഇല്ലാതായി, പക്ഷേ അമ്മ അപ്പോഴേക്കും അതില്‍ കണ്ടെത്തിയത് സന്തോഷത്തോടെ തനിക്ക് ചേക്കേറാവുന്ന ഒരു തൊഴില്‍ സാധ്യത എന്ന ചില്ലയാണ്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലം സ്വദേശിയായ സുമി ഹരികുമാറിന്റെ സംരംഭക ജീവിതത്തിന്റെ തുടക്കം ഇത്തരത്തില്‍ രസകരമായ […]

Entreprenuership Success Story

മൈലാഞ്ചിച്ചോപ്പുള്ള കരവിരുതിന്റെ കരുത്ത്

ലയ രാജന്‍ നോട്ട്ബുക്കിന്റെ ഒടുവിലെ പേജ്, വീട്ടിലെത്തുന്ന കല്യാണ ക്ഷണക്കത്ത്, കാലിയായ ഒരു കടലാസ് അങ്ങനെ കുത്തിവരയ്ക്കാന്‍ ഒരു സാധ്യത അവശേഷിക്കുന്ന എന്തിലും തന്റെ കലാവിരുത് പ്രകടമാക്കിയിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കൊച്ചുകുഞ്ഞുങ്ങള്‍ക്കൊപ്പമിരുന്ന് ആ പെണ്‍കുട്ടി, പണ്ടുമുതല്‍ തന്റേതായി കൊണ്ടുനടന്ന കലാവിരുതിനെ തനിക്കേറ്റവും സന്തോഷം തരുന്ന വരുമാന മാര്‍ഗമാക്കി മാറ്റുകയാണ്. വിവാഹശേഷം കുടുംബത്തോടൊപ്പം ബഹ്‌റൈനില്‍ സ്ഥിരതാമസമാക്കിയ, തൃശൂര്‍ പെരുമ്പിലാവ് സ്വദേശി ഷെറിന്‍ സിതാരയാണ് മൈലാഞ്ചിച്ചോപ്പ് മുതല്‍ റെസിന്‍ ആര്‍ട്ട് വരെയുള്ള തന്റെ ഇഷ്ടങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നത്. […]

Special Story Success Story

ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഔവര്‍ കോളേജ്‌

ഒരു നാടിനെയും ജനതയെയും പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിലൂടെ വാര്‍ത്തെടുക്കുവാന്‍ സ്വന്തം ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും പോരാടി, വിദ്യാഭ്യാസ മേഖലയില്‍ സമാന്തര വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിച്ച്, മൂന്ന് തലമുറകള്‍ പിന്നിട്ട്, നൂറിന്റെ നിറവില്‍ പൂര്‍ണചന്ദ്രന്റെ ശോഭയോടെ സാഭിമാനം തലയുയര്‍ത്തി നില്ക്കുമ്പോള്‍ ആര്‍ അച്യുതന്‍ നായര്‍ എന്ന അധ്യാപക ശ്രേഷ്ഠനും അദ്ദേഹത്തിന്റെ ‘ഔവര്‍ കോളേജ്’ എന്ന പ്രസ്ഥാനത്തിനും പറയാനുള്ളത് ഒരു നവോത്ഥാനത്തിന്റെ കഥ കൂടിയാണ്. വിജ്ഞാന വൃക്ഷത്തിന്റെ വേരുകള്‍ തേടിയുള്ള ഈ യാത്രയില്‍ തലമുറകള്‍ കൈമാറി വന്ന, ഒരു വിദ്യാഭ്യാസ […]

Entreprenuership Success Story

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കി, ട്രാക്ക് റെക്കോര്‍ഡുമായി ആഡ്‌ബെറി

45 ദിന ട്രെയിനിംഗ് നല്‍കാന്‍ ഇനി തൃശൂരും ! സഹ്യന്‍ ആര്‍ സംരംഭവും ഉപഭോക്താക്കളും തമ്മില്‍ ഒരു ‘വിരല്‍ത്തുമ്പോളം ഇഴയടുപ്പം’ തീര്‍ക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് യുഗത്തില്‍ ഏറ്റവും പുതിയ തൊഴില്‍ സാധ്യതയുള്ള മേഖലയായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാറിയിരിക്കുകയാണ്. അത് മുന്നില്‍ കണ്ടുകൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകള്‍ നല്‍കുന്ന അസംഖ്യം സ്ഥാപനങ്ങള്‍ ഇന്നിവിടെയുണ്ട്. ഒരു മികച്ച ‘സ്‌കില്‍’ എന്ന നിലയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പൂര്‍ണമായും സ്വായത്തമാക്കാന്‍ കഴിയാതെ, വെറും തിയറികള്‍ മാത്രം പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപക്ഷേ പ്രായോഗികമായി ജോലി […]

Success Story

വസ്ത്ര സങ്കല്‍പ്പങ്ങള്‍ ‘ധന്യ’മാക്കുന്നൊരിടം; ഡിസൈനിങ്ങിലെ ഡിഫറന്‍സുകള്‍ കൂട്ടിയോജിപ്പിച്ച് ഡി ഡിസൈന്‍സ്

”വളരെയധികം സന്തോഷത്തോടെയും ആഗ്രഹത്തോടെയും ചെയ്യാന്‍ കഴിയുന്ന ഒരു കാര്യത്തെ തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തു അത്യധികം ഇഷ്ടത്തോടെ അതിനുവേണ്ടി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിക്കുക… !” എത്രയധികം അഭിമാനവും സന്തോഷവും നിറഞ്ഞ കാര്യമാണല്ലേ. തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍, ‘ഇങ്ങനെ’ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ധന്യ. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുകയും അങ്ങേയറ്റം സൂക്ഷ്മമായും കഠിനമായും പരിശ്രമിക്കുവാനുമുള്ള ആഗ്രഹം മനസ്സില്‍ നിറഞ്ഞു നിന്നപ്പോഴും പുറത്തുപോയി ഒരു ജോലി ചെയ്യുക എന്നത് ധന്യയെ സംബന്ധിച്ചിടത്തോളം […]

Entreprenuership Success Story

വരകള്‍ക്ക് വര്‍ണങ്ങളുടെ ജീവന്‍; മ്യൂറല്‍ പെയിന്റിങ്ങിലൂടെ നിറങ്ങള്‍ക്ക് മോടി കൂട്ടി നിഷ ബാലകൃഷ്ണന്‍

മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ, ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ പേറുന്നവയാണ് ചുമര്‍ ചിത്രങ്ങള്‍ അഥവാ മ്യൂറല്‍ പെയിന്റിംഗ്. ഭൂതകാലത്തിന്റെ അടയാളങ്ങള്‍ പേറി കലയും കാര്യവും കടന്ന് സൗന്ദര്യസങ്കല്പങ്ങളുടെ അടിസ്ഥാനമായി ഇന്ന് മ്യൂറല്‍ പെയിന്റിംഗ് മാറിക്കഴിഞ്ഞു. ചുമരില്‍ വരച്ചിരുന്ന ചിത്രങ്ങള്‍ കാലത്തിന്റെ മാറ്റത്തിന് വിധേയമായി ക്യാന്‍വാസിലേക്കും ഫ്രെയിമുകളിലും ഉള്‍ക്കൊള്ളാന്‍ പാകത്തിന് പരുവപ്പെട്ടപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ്, ഡ്രസ്സ് ഡിസൈനിങ് എന്നിവയുടെ ലോകത്തേക്കും മ്യൂറല്‍ പെയിന്റിങ്ങിന്റെ സാധ്യതകള്‍ വളര്‍ന്നു. അത്തരത്തില്‍ കൈപ്പിടിയിലുള്ള സാധ്യതകളെ സംരംഭത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് തൃശൂര്‍ സ്വദേശിനി നിഷാ ബാലകൃഷ്ണന്‍… വരകളോട് […]