‘ഓട്ടോ സെല്‍ഫ് സര്‍വീസ് ലോണ്‍ട്രി’; വിജയഗാഥ രചിച്ച് യുവ സംരംഭകന്‍
നവീനമായ നിരവധി സംരംഭക സാധ്യതകളാണ് പുത്തന്‍തലമുറ പ്രാവര്‍ത്തികമാക്കുന്നത്. കാലാകാലങ്ങളായി ആവര്‍ത്തിച്ചുവരുന്ന ബിസിനസ് മേഖലകളില്‍ അവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനൊപ്പം തന്നെ മറ്റു മേഖലകളില്‍ ടെക്‌നോളജിയെയും ആശയങ്ങളെയും ഒരുപോലെ സംയോജിപ്പിച്ച് പുതു സംരംഭങ്ങള്‍ ആവിഷ്‌കരിക്കുകയും, അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. അത്തരത്തില്‍ സ്വന്തമായി ഒരു ഇന്നവേറ്റീവ് പ്രോജക്ട് ആരംഭിച്ചു വിജയിച്ച യുവ സംരംഭകനാണ് തിരുവനന്തപുരം സ്വദേശിയായ രാഹുല്‍ മോഹന്‍ലാല്‍. കേരളത്തില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത Coin Laundromat സമ്പ്രദായം തനതായ ശൈലിയില്‍ ആവിഷ്‌കരിക്കുകയും സാഹചര്യങ്ങളോട് പൊരുതി അതിനെ […]




